Thursday, March 12, 2026 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 01.06 PM

ഞാന്‍ ഒരു പോലീസ് നായ അല്ലേ? അല്പം ബഹുമാനം വേണ്ടേ? നായയുടെ പുതിയ ലുക്ക് കണ്ട് ക്യൂട്ട് എന്ന് സോഷ്യല്‍ മീഡിയ

k9, sergeant, police, dog

സാധാരണ നായ്ക്കളെക്കാള്‍ ആളുകള്‍ക്ക് പേടി പോലീസ് നായ്ക്കളെയാണ്. കാഴ്ചയിലെ ഗാംഭീര്യം മാത്രമുള്ള അവയുടെ ധൈര്യവും സാമര്‍ത്ഥ്യവും കണ്ടാല്‍ കുറ്റവാളികള്‍ പോലും ഒന്ന് വിറച്ചുപോകും. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. യുഎസ്സില്‍ നിന്നുള്ള ഈ പോലീസുനായയുടെ ചിത്രം കാണുമ്പോള്‍ ക്യൂട്ട് എന്നല്ലാതെ മറ്റൊന്നും പറയാന്‍ തോന്നില്ല. K9 സര്‍ജന്റായ ബ്ലിറ്റ്‌സ് ആണ് ആ നായ. കുട്ടികളില്‍ വിവിധ പ്രൊഫഷനുകളെ കുറിച്ച് അറിവും താല്പര്യവും വര്‍ധിപ്പിക്കാനുള്ള 'കിന്റര്‍ഗാര്‍ട്ടന്‍ കരിയര്‍ ഡേ'യിലാണ് സംഭവം നടന്നത്.

കരിയര്‍ ഡേയുടെ ഭാഗമായി ഈ പോലീസ് നായയേയും കിന്റര്‍ഗാര്‍ട്ടനില്‍ എത്തിച്ചു. എന്നാല്‍, ഇവിടെയുള്ള കുട്ടികള്‍ നായയുടെ ദേഹത്ത് മുഴുവനും നക്ഷത്രങ്ങളുടെ സ്റ്റിക്കറുകള്‍ പതിപ്പിക്കുകയായിരുന്നു. അത് മാത്രമല്ല, പിങ്ക് നിറത്തിലുള്ള ഒരു ടിയാര അവനെ അണിയിക്കാനും അവര്‍ മറന്നില്ല. വിവിധ വര്‍ണങ്ങളിലുള്ള നക്ഷത്രങ്ങളും ടിയാരയും ദേഹത്തണിഞ്ഞ് നില്‍ക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കുറ്റവാളികളുടെ പേടിസ്വപ്നമായ ബ്ലിറ്റ്‌സിനെ ഈ രൂപത്തില്‍ കണ്ടതോടെ എത്ര ക്യൂട്ടാണവന്‍ എന്നാണ് ആളുകള്‍ പറയുന്നത്.

ക്ലാസ് മുറിയിലെത്തിയ ബ്ലിറ്റ്‌സ് താനൊരു പോലീസ് നായയാണ് എന്ന ഭാവമൊക്കെ അഴിച്ചുവച്ച് കുട്ടികളുമായി വളരെ പെട്ടെന്ന് തന്നെ സൗഹൃദത്തിലായത്രെ. കുട്ടികള്‍ തങ്ങളുടെ കുഞ്ഞുകരങ്ങളുമായി അവനെ തൊടാനെത്തിയപ്പോള്‍ അവന്‍ അവര്‍ക്കൊപ്പം ഇരിക്കുകയും എഴുന്നേറ്റ് പോകാന്‍ മടിക്കുകയും ആയിരുന്നു. മാത്രമല്ല, കുട്ടികള്‍ ദേഹത്ത് ഒട്ടിച്ചുവച്ച നക്ഷത്രങ്ങള്‍ പറിച്ചുകളയാനും അവന്‍ സമ്മതിച്ചില്ലത്രെ. 'പോകാന്‍ സമയമായപ്പോള്‍, അവന്‍ ബാഡ്ജ് ഓഫ് ഹോണര്‍ പോലെ 50 സ്റ്റിക്കറുകളും ടിയാരയുമായി അഭിമാനത്തോടെ തലയുയര്‍ത്തി വാലാട്ടിയാണ് അവന്‍ പുറത്തേക്ക് നടന്നത്' എന്നാണ് പോലീസ് പേജില്‍ കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകള്‍ നല്‍കിയത്.

Ads by Google
Wednesday 28 Jan 2026 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW