Friday, March 13, 2026 Last Updated 14 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.40 AM

12 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം, ഒടുവില്‍ ശുഭവാര്‍ത്ത: ഇതിഹാസതരാം മൈക്കിള്‍ ഷുമാക്കറിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

michael-schumacher

ഫോര്‍മുല വണ്‍ ലോകത്തെ ഇതിഹാസ താരമായ മൈക്കിള്‍ ഷൂമാക്കറിന്റെ ആരോഗ്യ സ്ഥിതിയില്‍ മാറ്റം. ലോകമെമ്പാടുമുള്ള ആരാധകരെ ആശ്വാസത്തിലാഴിത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അപകടത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ദീര്‍ഘകാലമായി തുടരുന്ന ചികിത്സയ്ക്കിടയില്‍ ഇതിഹാസ താരത്തിന്റെ ആരോഗ്യനിലയില്‍ മെച്ചം ഉണ്ടെന്ന റിപ്പോര്‍ട്ടാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഗുരുതരമായ സ്‌കീയിങ് അപകടത്തിന് ശേഷം കിടപ്പിലായിരുന്ന ഷൂമാക്കര്‍ ഇപ്പോള്‍ വീല്‍ചെയറില്‍ ഇരിക്കാനാകുന്ന നിലയിലേക്ക് പുരോഗതി കൈവരിച്ചിട്ടുണ്ട്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രഞ്ച് ആല്‍പ്‌സില്‍ സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തിലാണ് പാറക്കെട്ടിലിടിച്ച് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുന്നതും കിടപ്പിലാകുന്നതും.

57 വയസുള്ള ഷൂമാക്കര്‍ 'ലോക്ക്ഡ്ഇന്‍ സിന്‍ഡ്രോം' എന്ന അവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ ഇതോടെ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകുന്നു. എന്നാല്‍, ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കുടുംബവും അടുത്തവരും കര്‍ശനമായ സ്വകാര്യതയില്‍ സൂക്ഷിക്കുകയാണ്. ഇതിനിടെ, ഷൂമാക്കര്‍ അന്തരിച്ചെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ചിരുന്നു. പിന്നീട് അത് തെറ്റാണെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Ads by Google
Wednesday 28 Jan 2026 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW