Thursday, March 12, 2026 Last Updated 47 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.37 AM

പൊതുവേദിയില്‍ സജീവമായി കാവ്യ മാധവന്‍; യുഎഇയിലെ ചടങ്ങില്‍ മുഖ്യാതിഥിയായി താരം; ചിത്രങ്ങള്‍

kavya-madhavan
photo-www.instagram.com/kavyamadhavanofficial/

പൊതുവേദികളിലും സോഷ്യല്‍ മീഡിയയിലും സജീവമായി കാവ്യ മാധവന്‍. ഒരുകാലത്ത് ക്യാമറക്കണ്ണുകളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും അകലം പാലിച്ചിരുന്ന താരം, ഇപ്പോള്‍ ആ പതിവ് പാടെ മാറ്റിയിരിക്കുകയാണ്. അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും ചടങ്ങുകളില്‍ മുഖ്യാതിഥിയായി എത്താന്‍ താരം മടികാണിക്കാറില്ല.

ദുബായിയില്‍ ഒരു പരിപാടിക്ക് എത്തിയ കാവ്യയുടെ ചിത്രങ്ങളാണിപ്പോള്‍ വൈറലാവുന്നത്. സാരിയില്‍ സുന്ദരിയായ കാവ്യയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.

യുഎഇ കലാക്ഷേത്രയുടെ നൃത്തപരിപാടിയിലാണ് കാവ്യ അതിഥിയായി എത്തിയത്. സബീര്‍ ഫോട്ടോഗ്രഫി പകര്‍ത്തിയ ചിത്രങ്ങള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

2016 നവബേര്‍ 25 നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്ന താരം കുടുംബജീവിതത്തിന് മുന്‍ഗണന നല്‍കുകയായിരുന്നു.

2016 ല്‍ റിലീസ് ചെയ്ത അടുര്‍ ഗോപാലകൃഷ്ണന്‍ ചിത്രം പിന്നെയും ആയിരുന്നു കാവ്യ അവസാനമായി അഭിനയിച്ച ചിത്രം. 2019 ഒക്‌ടോബറിലാണ് കാവ്യയ്ക്കും ദിലീപിനും മകള്‍ മഹാലക്ഷ്മി ജനിക്കുന്നത്.

അടുത്തിടെ, ഓസ്ട്രേലിയയില്‍ ചേട്ടനും കുടുംബത്തിനുമൊപ്പം വെക്കേഷന്‍ ചിലവഴിക്കുന്ന കാവ്യയുടെ ചിത്രങ്ങളും വൈറലായിരുന്നു.സിനിമാ തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും കാവ്യയുടെ ഓരോ വിശേഷവും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.

Ads by Google
Wednesday 28 Jan 2026 10.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW