-->
മലയാളികളുടെ പ്രിയതാരം ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി കാവ്യ മാധവന്‍. ആദ്യ ചിത്രം മുതല്‍ ഒരു രക്ഷിതാവിനെപ്പോലെ തനിക്കൊപ്പമുണ്ടായിരുന്ന ആളാണ് ശ്രീനിവാസനെന്ന് കാവ്യ ഓര്‍ത്തെടുക്കുന്നു.
‘പ്രിയപ്പെട്ട ശ്രീനിയങ്കിളിന് വിട,എന്റെ ആദ്യ ചിത്രം മുതൽ ഒരു രക്ഷിതാവിനെപ്പോലെ എനിക്കൊപ്പമുണ്ടായിരുന്നു ശ്രീനിയങ്കിൾ. ജീവിതത്തിൽ എല്ലായ്‌പ്പോഴും കരുതലും സ്നേഹവും നൽകിയ ആ മറക്കാനാവാത്ത ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം ’കാവ്യ കുറിച്ചു.
അതേസമയം ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.