Friday, March 13, 2026 Last Updated 52 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 01.55 PM

അച്ഛന്റെ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു, അതിനായി കുറേ കാര്യങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു; കുറിപ്പുമായി കാവ്യ

kavya-madhavan
photo-www.instagram.com/kavyamadhavanofficial/

അച്ഛന്റെ പിറന്നാൾ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി കാവ്യ മാധവൻ. അച്ഛന്റെ പിറന്നാൾ ദിനം വലിയ ആഘോഷമാക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു. പക്ഷെ...അച്ഛന് തിരക്കായി പോയി എന്നാണ് കാവ്യ കുറിച്ചത്.

‘ഇന്ന് നവംബർ 10 ; അച്ഛന്റെ 75-ാം പിറന്നാൾ .അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷെ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു.എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓർമ്മകളാക്കിയ അച്ഛന്റെ ഈ 75ാം പിറന്നാൾ ഏറ്റവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ. പക്ഷെ...അച്ഛന് തിരക്കായി…എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ഏഴു തിരിയിട്ട വിളക്ക് പോൽ തെളിയുന്ന അച്ഛന്റെ ഓർമ്മകൾക്ക് മുമ്പിൽ ഹൃദയാഞ്‌ജലി’ കാവ്യ കുറിച്ചു.

ജൂണ്‍ മാസത്തിലാണ് കാവ്യയുടെ അച്ഛന്‍ പി മാധവന്‍ മരിക്കുന്നത്. കാവ്യയുടെ സിനിമ ജീവിതത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു അച്ഛന്‍ മാധവന്‍. താരത്തിനൊപ്പം വേദികളിലും സിനിമാ സെറ്റുകളിലെല്ലാം അച്ഛന്‍ എത്തിയിരുന്നു. മകളുടെ കരിയറില്‍ ശക്തമായ പിന്തുണയുമായി അദ്ദേഹം കൂടെ തന്നെയുണ്ടായിരുന്നു. പലപ്പോഴും അച്ഛനെക്കുറിച്ച് കാവ്യ വാചാലയായിട്ടുണ്ട്.

അതേസമയം സിനിമാ ലോകത്തു നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ ഇപ്പോള്‍. നടന്‍ ദിലീപാണ് കാവ്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കുമൊരു മകളുമുണ്ട്. മകള്‍ക്കൊപ്പമുള്ള കാവ്യയുടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സിനിമയില്‍ വിട്ടു നില്‍ക്കുമ്പോഴും വസ്ത്ര വ്യാപാര രംഗത്തിലൂടെ തന്റെ സാന്നിധ്യം അടയാളപ്പെടുത്താന്‍ കാവ്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Ads by Google
Monday 10 Nov 2025 01.55 PM
Ads by Google
LATEST NEWS
TRENDING NOW