Friday, March 13, 2026 Last Updated 14 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.43 AM

ചിലപ്പോള്‍ ഗിറ്റാറിന്റെ തന്ത്രി നാദം, ചിലപ്പോള്‍ ഘോര മൃഗങ്ങളുടെ അലറല്‍: ഈ കുന്നുകളില്‍ നിന്നെത്തുന്നത് അസാധാരണ ശബ്ദങ്ങള്‍

mogicheng, hills, horror, sounds

മോഗ്വിചെങ്ങിനെകുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. ചൈനയിലെ ഷിന്‍ജിയാങ് പ്രവശ്യയിലെ ജനവാസമില്ലാത്ത മരുഭൂമിയാണ് മോഗ്വിചെങ്. മോഗ്വിചെങ് എന്നാല്‍ ചെകുത്താന്റെ നഗരം എന്നാണ് അര്‍ത്ഥം. പ്രദേശവാസികള്‍ നല്‍കിയ പേരാണ് ഇത്. ചെറുതും വലുതുമായ കുന്നുകള്‍ നിറഞ്ഞ ഇവിടം കാഴ്ചയില്‍ മനോഹരമാണ്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയുമാണ് ഇവിടം രൂപാന്തരപ്പെടാന്‍ കാരണമായതെന്ന് കരുതുന്നു. കുന്നുകളും രൂപമാറ്റം സംഭവിച്ച കല്ലുകളും ദൂരെ നിന്ന് കണ്ടാല്‍ മരുഭൂമിയില്‍ പുരാതന കോട്ടകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് പോലെയാണ് തോന്നുക. പക്ഷേ, ചിലപ്പോള്‍ ഇവയ്ക്ക് ഭീകരരൂപമായും തോന്നാം.

പറഞ്ഞുവരുന്നത് ഇതൊന്നുമല്ല. ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത് മറ്റൊന്നാണ്. മോഗ്വിചെങില്‍ ചില അജ്ഞാത ശബ്ദങ്ങള്‍ കേള്‍ക്കാമത്രെ. പക്ഷേ, എവിടെ നിന്നാണ് ഇത് വരുന്നതെന്ന് ആര്‍ക്കും അറിയില്ല. സൂര്യപ്രകാശമുള്ള തെളിഞ്ഞ ദിവസങ്ങളില്‍ കാറ്റിനൊപ്പം കാതുകള്‍ക്ക് സുഖകരമായ ശബ്ദങ്ങള്‍ ഈ പ്രദേശത്ത് കേള്‍ക്കാന്‍ സാധിക്കും. ലക്ഷക്കണക്കിന് മണികള്‍ മുഴങ്ങുന്നത് പോലെയോ ഗിറ്റാറിന്റെ തന്ത്രികളില്‍ നിന്നും മധുരമോടെ ഒഴുകിയെത്തുന്ന മെലഡി പോലെയോ ആണത്രെ ആ ശബ്ദങ്ങള്‍. എന്നാല്‍, കാറ്റ് അതിശക്തമായി വീശിയാല്‍ ഗിറാറിന്‍ തന്ത്രികളില്‍ നിന്നും മധുരമോടെ ഒഴുകിയെത്തുന്ന മെലഡി പോലെയോ ആണത്രെ ആ ശബ്ദങ്ങള്‍. എന്നാല്‍, കാറ്റ് അതിശക്തമായി വീശിയാല്‍ ഗിറ്റാറിന്റെ ഇമ്പമാര്‍ന്ന താളങ്ങളൊക്കെ മാറി പകരം കുറേ കടുവകളുടെ ഘോരമായ അലറല്‍, ആനകളുടെ കൂട്ട ചിന്നംവിളി, കുഞ്ഞുങ്ങളുടെ കരച്ചില്‍ തുടങ്ങിയ ശബ്ദങ്ങളാണ് കേള്‍ക്കാന്‍ സാധിക്കുക.

എന്നാല്‍, നേരം ഇരുട്ടുമ്പോള്‍ കഥ വീണ്ടും മാറും. അനേകം മൃഗങ്ങളും മനുഷ്യരും കരയുന്നതും കലഹിക്കുന്നതുമായ ശബ്ദങ്ങളാണ് കേള്‍ക്കുന്നത്. കാറ്റിന്റെ ശക്തി കൂടുംതോറും ഈ ശബ്ദങ്ങള്‍ ഭീകരമാകുകയും ചെയ്യും. നിഗൂഢമായ ഈ വിചിത്ര ശബ്ദങ്ങള്‍ക്ക് പിന്നില്‍ പ്രദേശത്തിന്റെ സ്വഭാവമാണെന്ന് ഗവേഷകര്‍ പറയുന്നു. മണ്ണും കല്ലും നിറഞ്ഞ ശക്തമായ കാറ്റ് പ്രദേശത്തെ വിവിധ രൂപത്തിലെ കുന്നുകളില്‍ തട്ടുന്നതോടെയാണ് ശബ്ദങ്ങളുണ്ടാകുന്നത്. അതേസമയം, നല്ല ശബ്ദങ്ങള്‍ ദേവതമാരുടെയും ഭീകര ശബ്ദങ്ങള്‍ ചെകുത്താന്റെയും പ്രേതങ്ങളുടെയുമാണെന്നാണ് ഇവിടുള്ളവരുടെ വിശ്വാസം. നിരവധി സഞ്ചാരികളാണ് ഈ പ്രദേശം കാണാന്‍ ഒഴുകിയെത്തുന്നത്.

Ads by Google
Wednesday 28 Jan 2026 10.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW