Friday, March 13, 2026 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 08.38 AM

വിഷാദരോഗത്തെ മറികടക്കണം: മൂത്രം നിറച്ച ശീതളപാനീയ കുപ്പികള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വച്ച് 63 കാരന്‍, ഒടുവില്‍ പിടിയില്‍

man, arrest, urine, soft, drinks

ഇന്ന് കൗമാരക്കാര്‍ മുതല്‍ പ്രായമായ ആളുകളില്‍ വരെ കണ്ടുവരുന്ന അതിമാരകമായ അവസ്ഥകളിലൊന്നാണ് വിഷാദം. വിഷാദ രോഗം ബാധിച്ചാല്‍ കൃത്യമായ ചികിത്സ തേടേണ്ടതാണ്. ഇല്ലെങ്കില്‍ ഇതുപോലെ വല്ല കടുംക്കൈയും ചെയ്യാന്‍ ചിലപ്പോള്‍ തോന്നുമെന്നാണ് ഇപ്പോള്‍ ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന കുറിപ്പുകള്‍. പറഞ്ഞുവരുന്നത് ചൈനയിലെ 63 കാരനായ മുന്‍ പ്രോപ്പര്‍ട്ടി ഏജന്റ് ഫ്രാങ്ക്‌ലിന്‍ ലോ കിംങ്കൈയെക്കുറിച്ചാണ്. ഇദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ വിവാഹ മോചനം നേടുകയും മകനുമായി വിദേശത്തേക്ക് താമസം മാറ്റുകയും ചെയ്തു. ഒന്നിന് പിന്നാലെ മറ്റൊരു ദുരന്തം കൂടി നേരിടേണ്ടിവന്നതോടെ അദ്ദേഹം വിഷാദ രോഗത്തിന് അടിമയായി. ഇതോടെ സൂപ്പര്‍മാര്‍ക്കറ്റുകളുടെ വെല്‍ക്കം ഔട്ട്‌ലെറ്റുകളില്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം ഇയാള്‍ മൂത്രം കലര്‍ന്ന സോഫ്റ്റ് ഡ്രിങ്കുകള്‍ വയ്ക്കുകയായിരുന്നെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം പുറത്തറിയുകയും ഫ്രാങ്ക്‌ലിന്‍ ലോ കിംങ്കൈ ഒടുവില്‍ അറസ്റ്റിലാവുകയും ചെയ്തു. ഹോങ്കോങ് കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ ഇയാള്‍ കുറ്റം സമ്മതിച്ചു. അച്ഛനമ്മമാരുടെ മരണത്തിന് പിന്നാലെ ഫ്രാങ്ക്‌ലിന്‍ ജോലിയില്‍ നിന്നും വിരമിച്ചു. ഇതിനിടെ ഭാര്യ വിവാഹ മോചനം നേടുകയും മകനോടൊപ്പം യുഎസിലേക്ക് കുടിയേറുകയും ചെയ്തു. അടിക്കടി ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ ഫ്രാങ്ക്‌ലിനെ വിഷാദ രോഗിയാക്കി മാറ്റിയെന്ന് ഫ്രാങ്ക്‌ലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതേസമയം സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരുമായിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാള്‍ മൂത്രം നിറച്ച പാനീയ കുപ്പികള്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ വെല്‍ക്കം ഔട്ടലെറ്റുകളില്‍ ഏതാണ്ട് ഒരു വര്‍ഷക്കാലത്തോളെ സ്വന്തം മൂത്രം കലര്‍ത്തിയ സോഫ്റ്റ് ഡ്രിങ്ക് കുപ്പികള്‍ ആരും കാണാതെ വച്ചത്. കൊക്കക്കോള പ്ലസ്, 7 അപ്പ് തുടങ്ങിയ ശീതളപാനീയങ്ങളുടെ കുപ്പികളാണ് ഇയാള്‍ ഇത്തരത്തില്‍ വെല്‍ക്കം ഔട്ടലെറ്റുകളില്‍ ഉപേക്ഷിച്ചത്. 2024 ജൂലെ 21 മുതല്‍ 2025 ഓഗസ്റ്റ് 6 വരെ അദ്ദേഹം ഇത്തരത്തില്‍ ശീതളപാനീയങ്ങളുടെ കുപ്പികള്‍ കടയില്‍ കൊണ്ടുവച്ചതായും കോടതി കണ്ടെത്തി.

ആളുകളെ രോഗികളാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. കുറ്റകൃത്യ ഓര്‍ഡിനന്‍സ് പ്രകാരം 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഫ്രാങ്ക്‌ലിന്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെല്‍കം, പാര്‍ക്ക്‌ഷോപ്പ് ഔട്ട്‌ലെറ്റുകളില്‍ മൂത്രം കലര്‍ന്ന സോഫ്റ്റ് ഡ്രിങ്കുകള്‍ ഉണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ആളുകള്‍ ഇക്കാര്യം അറിഞ്ഞത്. 2025 ജൂലൈയില്‍ മോങ് കോക്കിന്റെ യൂണിയന്‍ പാര്‍ക്ക് സെന്ററിലെ വെല്‍കം ബ്രാഞ്ചില്‍ നിന്ന് മൂത്രം കലര്‍ന്ന ശീതളപാനീയ കുപ്പി കുടിച്ചതിനെ തുടര്‍ന്ന് ഒമ്പത് വയസ്സുള്ള ഒരു ആണ്‍കുട്ടിക്ക് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. ഇതോടെയാണ് സംഭവത്തെ കുറിച്ച് അന്വേഷണം നടന്നതും ഫ്രാങ്ക്‌ലിന്‍ അറസ്റ്റിലായതും.

Ads by Google
Wednesday 28 Jan 2026 08.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW