Saturday, March 14, 2026 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.32 PM

കളമൊരുക്കി ബ്ലാസ്‌റ്റേഴ്‌സ്

uploads/news/2026/01/822793/sp4.jpg

കൊച്ചി: കേരള ബ്ലാസേ്‌റ്റഴ്‌സ്‌ എഫ്‌.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണിനായുള്ള മുന്നൊരുക്കങ്ങളാരംഭിച്ചു.
കൊച്ചിയിലെ പരിശീലന കേന്ദ്രമായ ''ദ സാങ്‌ച്വറി''യില്‍ ടീം ഒത്തുചേരുകയും പ്രീ സീസണിലെ ആദ്യ പരിശീലന സെഷന്‍ ഇന്നലെ പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഇന്ത്യന്‍ താരങ്ങളാണ്‌ ഇന്നലെ പരിശീലനത്തിനിറങ്ങിയത്‌. പുതിയ സൈനിങ്‌ മിഡ്‌ഫീല്‍ഡര്‍ റൗളിന്‍ ബോര്‍ഗസും ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ ക്യാമ്പിലെത്തും.
കോച്ച്‌ ഡേവിഡ്‌ കാറ്റലയും മറ്റ്‌ കോച്ചിങ്‌ സ്‌റ്റാഫും വൈകാതെ ടീമിനൊപ്പം ചേരും. അസിസ്‌റ്റന്റ്‌ കോച്ച്‌ പുരുഷോത്തമന്റെ നേതൃത്വത്തിലാണു നിലവില്‍ പരിശീലനം. ഇന്നലെ ചെറിയ രീതിയിലുള്ള ഫിസിക്കല്‍ കണ്ടിഷനിങ്‌ വ്യായാമങ്ങളിലും ബോള്‍ ഡ്രില്ലുകളിലുമാണ്‌ ടീം ശ്രദ്ധ കേന്ദ്രീകരിച്ചത്‌.
വരും ആഴ്‌ചകളില്‍ പരിശീലനത്തിന്റെ തീവ്രത വര്‍ധിപ്പിക്കും. പരിശീലനത്തിന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത താരങ്ങള്‍: സച്ചിന്‍ സുരേഷ്‌, വിബിന്‍ മോഹനന്‍, ഐബന്‍ബ ദോലിങ്‌, അമെയ്‌ റാണവാഡെ, നോറ ഫെര്‍ണാണ്ടസ്‌, ഹോര്‍മിപാം റൂയിവ, നിഹാല്‍ സുധീഷ്‌, സഹീഫ്‌ , സന്ദീപ്‌ സിംഗ്‌, നവോച്ച സിംഗ്‌, ഡാനിഷ്‌ ഫാറൂഖ്‌, അര്‍ഷ്‌ ഷെയ്‌ഖ്, റൗളിന്‍ ബോര്‍ഗസ്‌. വരും ദിവസങ്ങളില്‍ ബാക്കി താരങ്ങള്‍ കൂടി എത്തുന്നതോടെ സാങ്‌ച്വറിയിലെ പരിശീലന ക്യാമ്പ്‌ പൂര്‍ണസജ്‌ജമാകും.

Ads by Google
Tuesday 27 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW