Saturday, March 14, 2026 Last Updated 22 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.31 PM

ഇംഗ്ലണ്ടിന്‌ ഏകദിന പരമ്പര

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 53 റണ്‍ ജയവുമായി ഇംഗ്ലണ്ട്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ മൂന്ന്‌ വിക്കറ്റിന്‌ 357 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക 304 റണ്ണിന്‌ ഓള്‍ഔട്ടായി. ജയത്തോടെ ഇംഗ്ലണ്ട്‌ 2-1 നു പരമ്പര സ്വന്തമാക്കി. ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ നായകന്‍ ഹാരി ബ്രൂക്‌ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ്ര
ബൂകിന്റെയും (66 പന്തില്‍ ഒന്‍പത്‌ സിക്‌സറും 11 ഫോറുമടക്കം പുറത്താകാതെ 136) ജോ റൂട്ടിന്റെയും (108 പന്തില്‍ ഒരു സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം പുറത്താകാതെ 111) സെഞ്ചുറികളാണ്‌ അവരെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. നാലാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 191 റണ്ണുമായി തിളങ്ങി.
ജേക്കബ്‌ ബെതാല്‍ (72 പന്തില്‍ 65) അര്‍ധ സെഞ്ചുറിയുമടിച്ചു. ശ്രീലങ്കയ്‌ക്കു പവന്‍ രത്നനായകെയുടെ കന്നി സെഞ്ചുറി (115 പന്തില്‍ ഒരു സിക്‌സറും 12 ഫോറുമടക്കം 121) രക്ഷയായില്ല. ഓപ്പണര്‍ പാതും നിസങ്ക (25 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 50) മാത്രമാണു മറ്റു ബാറ്റര്‍മാരില്‍ തിളങ്ങിയത്‌്. ഇംഗ്ലണ്ടിനായി ജാമി ഓവര്‍ടണ്‍, ലിയാം ഡോവ്‌സണ്‍, വില്‍ ജാക്‌സ്, ആദില്‍ റഷീദ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. സാം കുറാനാണ്‌ ഒരു വിക്കറ്റ്‌.

Ads by Google
Tuesday 27 Jan 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW