-->
പാലാ: സംസ്‌ഥാന ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌റ്റാര്‍ട്ടിങ് ഫൈവ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ പിന്തുണയോടെ ചലഞ്ചേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ക്ല ബ് അല്‍ഫോന്‍സ കോളജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്ന 50-ാമത് സംസ്‌ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് വനിതകളും കോട്ടയവും ജേതാക്കളായി.
വനിതാ ഫൈനലില്‍ പ്രോവിഡന്‍സ് എച്ച്.എസ്.എസ്., സില്‍വര്‍ ഹില്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ താരങ്ങളുമായിറങ്ങിയ കോഴിക്കോട് ആലപ്പുഴയെ 54-54 എന്ന സ്‌കോറിനു തോല്‍പ്പിച്ചു. ഇടവേളയ്‌ക്കു തന്നെ കോഴിക്കോട് 35-18 എന്ന സ്‌കോറിന് ആധിപത്യം സ്‌ഥാപിച്ചിരുന്നു. കോട്ടയം 73-49 നു തുശൂരിനെ തോല്‍പ്പിച്ചു. മലപ്പുറം വനിതകളും കോഴിക്കോടിന്റെ ആണ്‍കുട്ടികളും വെങ്കലം നേടി.
മലപ്പുറം വനിതകള്‍ കണ്ണൂരിനെയും (52-37) ആണ്‍കുട്ടികളില്‍ കോഴിക്കോട് ഇടുക്കിയെയും (68-64) തോല്‍പ്പിച്ചു. പുരുഷ സെമി ഫൈനലില്‍ തൃശൂര്‍ കോഴിക്കോടി നെയും കോട്ടയം ഇടുക്കിയെയും തോല്‍പ്പിച്ചു. വനിതാ സെമിയില്‍ ആലപ്പുഴ കണ്ണൂരി നെ തോല്‍പ്പിച്ചപ്പോള്‍ കോഴിക്കോട് മലപ്പുറത്തിനെ തോല്‍പ്പിച്ചു. കെ. അര്‍തികയും മിലാന്‍ ജോസ് മാത്യുവുമാണു മികച്ച താരങ്ങള്‍. ആലപ്പുഴയുടെ സുഭദ്ര ജയകുമാറും കോട്ടയത്തിന്റെ മിലാന്‍ ജോസ് മാത്യുവുമാണു ടോപ് സ്‌കോറര്‍മാര്‍.