Wednesday, March 11, 2026 Last Updated 18 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.29 PM

ഇന്ത്യ - ഇ.യു. കരാര്‍: ഗോയലിന്റെ കയറ്റുമതി ഭൂപടം വിവാദത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇ.യു) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്‌.ടി.എ.) 12 സംസ്‌ഥാനങ്ങള്‍ക്ക്‌ മാത്രമാണ്‌ പ്രയോജനം ലഭിക്കുക എന്ന്‌ സൂചിപ്പിക്കുന്ന ഭൂപടം വാണിജ്യ മന്ത്രി പിയൂഷ്‌ ഗോയല്‍ പങ്കുവച്ചത്‌ വിവാദമായി.
എക്‌സിലാണ്‌ അദ്ദേഹം തന്റെ കുറിപ്പിട്ടത്‌. 'എഫ്‌.ടി.എ. വഴി നമ്മുടെ സംസ്‌ഥാനങ്ങള്‍ വലിയ നേട്ടങ്ങള്‍ കൊയ്യും' തലക്കെട്ടിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്‌. അതിനൊപ്പമാണു കരാറിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്ന സംസ്‌ഥാനങ്ങളെ കാണിക്കുന്ന ഭൂപടം അദ്ദേഹം പങ്കുവച്ചത്‌.
രാജ്യത്തെ 28 സംസ്‌ഥാനങ്ങളില്‍നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും 12 എണ്ണം മാത്രമാണ്‌ വാണിജ്യ മന്ത്രി പിയൂഷ്‌ ഗോയല്‍ പങ്കുവച്ച ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന വിമര്‍ശനം ഉയര്‍ന്നു. മഹാരാഷ്‌ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, പശ്‌ചിമ ബംഗാള്‍, അസം, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്‌, തെലങ്കാന, പഞ്ചാബ്‌, രാജസ്‌ഥാന്‍, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളെയാണു ഭൂപടത്തില്‍ മാര്‍ക്ക്‌ ചെയ്‌തത്‌.
'ബിഹാര്‍, ഝാര്‍ഖണ്ഡ്‌, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ എന്നിവിടങ്ങളിലെ ഉത്‌പന്നങ്ങള്‍ പ്രധാനമന്ത്രി മോദി ഒപ്പിട്ട ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറില്‍നിന്ന്‌ ഒഴിവാക്കപ്പെട്ടോ?' ഒരു ഉപയോക്‌താവ്‌ ചോദിച്ചു.
മറ്റൊരാള്‍ ഇങ്ങനെ എഴുതി: 'ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളുടെ കാര്യമോ?'

Ads by Google
Tuesday 27 Jan 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW