-->
മുംബൈ: മുംബൈ-നവി മുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് പുതിയ മെട്രോ ലൈന്‍ നിര്‍മിക്കുമെന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. പദ്ധതിക്ക് ഇന്നലെ തന്നെ സംസ്‌ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. 35 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ ഒമ്പതു കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയായിരിക്കും. 25 സ്‌റ്റേഷനുകള്‍. 18,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പാതനിര്‍മാണം. സംസ്‌ഥാനവും കേന്ദ്രവും വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ 20 ശതമാനം വീതം സംഭാവന ചെയ്യും. ബാക്കി 60 ശതമാനം മെട്രോ നിര്‍മിക്കുന്ന സ്വകാര്യ കക്ഷികള്‍ വഹിക്കും.
മെട്രോ പാത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് കണക്കാക്കുന്നത്.