Wednesday, March 11, 2026 Last Updated 44 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.29 PM

വിരമിക്കല്‍ പ്രഖ്യാപിച്ച്‌ അരിജിത്‌ സിങ്‌

മുംബൈ: പ്രണയഗാനങ്ങളിലൂടെ ബോളിവുഡില്‍ ഇടംനേടിയ ഗായകന്‍ അരിജിത്‌ സിങ്‌(38) പിന്നണി ഗാന രംഗത്തുനിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു.
സല്‍മാന്‍ ഖാന്റെ 'ബാറ്റില്‍ ഓഫ്‌ ഗാല്‍വാന്‍' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗാനമായ 'മാതൃഭൂമി' പുറത്തിറങ്ങിയതിന്‌ തൊട്ടുപിന്നാലെയാണ്‌ പ്രഖ്യാപനമെത്തിയത്‌. 'എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ശ്രോതാക്കളെന്ന നിലയില്‍ ഇത്രയധികം സ്‌നേഹം തന്നതിന്‌ ഞാന്‍ നിങ്ങളോട്‌ ഓരോരുത്തരോടും നന്ദി പറയുന്നു. ഇനിമുതല്‍ പിന്നണി ഗായകനായി ഞാന്‍ രംഗത്തുണ്ടാകില്ല എന്ന്‌ സന്തോഷത്തോടെ അറിയിക്കുന്നു. ഞാന്‍ ഇത്‌ അവസാനിപ്പിക്കുകയാണ്‌. ഇതൊരു അത്‌ഭുതകരമായ യാത്രയായിരുന്നു.'- അദ്ദേഹം കുറിച്ചു.
'നല്ല സംഗീതത്തിന്റെ ആരാധകനാണ്‌ ഞാന്‍, ഭാവിയില്‍ ഞാന്‍ കൂടുതല്‍ പഠിക്കുകയും ഒരു ചെറിയ കലാകാരനെന്ന നിലയില്‍ സ്വയം സംഗീതം സൃഷ്‌ടിക്കുകയും ചെയ്യും'- അദ്ദേഹം തുടര്‍ന്നു. രണ്ട്‌ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ അദ്ദേഹം നേടിയിട്ടുണ്ട്‌. സംഗീതരംഗത്തെ മികച്ച സംഭാവനകള്‍ക്ക്‌ അദ്ദേഹത്തിന്‌ കഴിഞ്ഞ വര്‍ഷം പത്‌മശ്രീ പുരസ്‌കാരവും ലഭിച്ചു.

Ads by Google
Tuesday 27 Jan 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW