Friday, March 13, 2026 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 07.03 PM

ഒഡീഷയെ തകർത്ത് കേരളം; വല കുലുക്കി ടി.ഷിജിൻ (1–0)

uploads/news/2026/01/822744/7.gif
photo - twitter

ധകുവാഖാന : സന്തോഷ്‌ ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മൂന്നാം മത്സരത്തിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് ജയം . ആദ്യപകുതിയിൽ മുന്നേറ്റക്കാരൻ ടി.ഷിജിൻ നേടിയ ഗോളിലാണ് ജയം. ഗോളിന് ശേഷവും അവസാനം വരെ ആക്രമിച്ചു കളിച്ച കേരളത്തിന് ഇരു പകുതികളിലും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിച്ചില്ല.

ആസാമിലെ ദിബ്രുഗറിലെ ഡാകുഖാന ഫുട്ബോൾ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. പന്തടക്കത്തിൽ ഒഡീഷയാണ് മുന്നിട്ട് നിന്നത് എന്നാലും ഒഡീഷ പ്രതിരോധ നിര താരത്തിന്റെ പിഴവ് മുതലെടുത്ത് ആദ്യ പകുതിയിൽ ഷിജിൻ കേരളത്തിനെ മുന്നിലെത്തിച്ചു. 22ാം മിനിറ്റിൽ ഒഡീഷ താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത് രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നാണ് ഷിജിൻ പന്ത് വലയിലെത്തിച്ചത് ഴ

ജയത്തോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതുള്ള കേരളത്തിന് ഏഴു പോയിന്റായി. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ച കേരളം കഴിഞ്ഞ മത്സരത്തിൽ റെയിൽവേസിനോടു സമനില വഴങ്ങിയിരുന്നു.. 29ന് മേഘാലയയുമയാണ് കേരളത്തിന്റെ അടുത്ത മത്സരം..

Ads by Google
Tuesday 27 Jan 2026 07.03 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW