-->
മികച്ച ഗായികയ്ക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് സേബ ടോമി. 24 ാം വയസില്‍ സംസ്ഥാന പുരസ്‌കാരം നേടാനായത് മറക്കാനാവാത്ത അനുഭവം ആയിരുന്നുവെന്നും താന്‍ തുടങ്ങിയിട്ടേയുളളൂ എന്നും സേബ കുറിച്ചു.
‘24 ാം വയസ്സില്‍, എനിക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ എന്റെ കുടുംബത്തോടൊപ്പം സംസ്ഥാന അവാര്‍ഡ് നേടാനായത് ഞാന്‍ എന്നും നെഞ്ചോട് ചേര്‍ക്കുന്ന, പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ഈ രംഗത്തെ ഏറ്റവും മികച്ച പലരെയും കാണാനും,കിങ് മമ്മൂക്കയോടൊപ്പം വേദി പങ്കിടാനും കഴിഞ്ഞത് ഒരു സ്വപ്‌നമായിരുന്നു. ദൈവമേ നന്ദി, ആ വിശപ്പ് അടങ്ങിയിട്ടില്ല, ഞാന്‍ തുടങ്ങിയിട്ടേയുളളൂ ’സേബ കുറിച്ചു.
പത്തു വര്‍ഷത്തോളമായി ചലച്ചിത്ര പിന്നണി ഗാനരംഗത്തു സജീവമായ സേബയുടെ ‘അംഅ: ’എന്ന സിനിമയിലെ ‘ആരോരും..’ എന്ന പാട്ടാണു പുരസ്‌കാരത്തിന് അര്‍ഹമായത്. ഗരുഡനിലെ കുരമ്പായ് പായുന്നോ.., ഫിലിപ്‌സ് എന്ന സിനിമയിലെ സദാ ഇനി ഇതാ.., ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലെ നിയോണ്‍ റൈഡ് , ലോകയിലെ ക്വീന്‍ ഓഫ് ദി നൈറ്റ് എന്നിവയാണ് സേബയുടെ മറ്റ് ഗാനങ്ങള്‍. ലോകയിലെ പാട്ടിനു വരികളെഴുതിയതും സേബയാണ്.
ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ സേബ പാടിയിട്ടുണ്ട്. തനിഷ്‌ക്, ഗാലക്‌സി ചോക്ലേറ്റ്‌സ്, ഉജാല നെക്‌സ, പാന്റീന്‍ എന്നീ പരസ്യ ചിത്രങ്ങളുടെ പശ്ചാത്തലത്തിലുളള ശബ്ദവും സേബയുടേതാണ്. മുംബൈയില്‍ സേബ ടോമി ലൈവ് എന്ന പേരില്‍ സ്വന്തം മ്യൂസിക് ബാന്‍ഡിന്റെ തിരക്കിലാണ് സേബ ഇപ്പോള്‍.