-->
മകള്‍ റാഹ നിര്‍മിച്ച ഇന്ത്യന്‍ പതാകയുടെ ചിത്രം പങ്കിട്ട് റിപ്പബ്ലിക്ദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. ‘ഹാപ്പി റിപ്പബ്ലിക് ഡേ’
എന്നാണ് എന്നാണ് മകള്‍ നിര്‍മിച്ച മനോഹരമായ ചെറിയ പതാകയുടെ ചിത്രം സ്‌റ്റോറിയായി പങ്കിട്ടുകൊണ്ട് ആലിയ കുറിച്ചത്.
പതാകയില്‍ മുകളില്‍ കുങ്കുമനിറത്തിലുളള ചിത്രശലഭങ്ങളും നടുവില്‍ പൂക്കളും താഴെ വജ്ര നിറത്തിലുളള പാറ്റേണുകളുമുണ്ടായിരുന്നു. നിരവധിപ്പേരാണ് റാഹയുടെ ചിത്രരചനാ കഴിവിനെ പ്രശംസിക്കുന്നത്. ആലിയയെ കൂടാതെ മറ്റ് താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് റിപ്പബ്ലിക്ദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.
2022 നവംബര്‍ ആറിനാണ് ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും മകള്‍ റാഹ പിറന്നത്. കുഞ്ഞിന്റെ സ്വകാര്യതമാനിച്ച് ഇരുവരും മകളുടെ ചിത്രം പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ 2023 ക്രിസ്മസ് ദിനത്തിലാണ് മകള്‍ റാഹയെ ലോകത്തിനുമുന്നില്‍ താരദമ്പതികള്‍ ആദ്യമായി പിചയപ്പെടുത്തിയത്. റാഹ മുത്തച്ഛന്‍ ഋഷി കപൂറിനെപ്പോലെയുണ്ടൊന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്. റാഹയുടെ നീല കണ്ണുകളും ഏറെ ശ്രദ്ധനേടിയിരുന്നു.