Friday, March 13, 2026 Last Updated 10 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 08.35 AM

യുവതിയുടെ മരണം കൊലപാതകം: പ്രതി ആണ്‍സുഹൃത്ത് ; കൃത്യം നടത്തിയത് ബന്ധം ഭാര്യ അറിയാതിരിക്കാന്‍

uploads/news/2026/01/822672/vyshakh.gif

കോഴിക്കോട്: എലത്തൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. യുവതിയെ വിളിച്ചുവരുത്തി ആണ്‍സുഹൃത്തായ വൈശാഖന്‍ കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വിവാഹാവശ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേനെയാണ് വിളിച്ചു വരുത്തിയത്.

കൊലപാതകത്തിന് ശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ താന്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തി. ഇരുവരും ഒരുമിച്ച് കയര്‍ കെട്ടിയെങ്കിലും യുവതി കയറില്‍ കുരുക്കിട്ട ഉടന്‍ വൈശാഖന്‍ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു.

പിന്നീട് വൈശാഖന്‍ തന്റെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്തെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇരുവരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. യുവതിയും വൈശാഖനും അടുപ്പത്തിലായിരുന്നു. ഇതിനിടയില്‍ തന്നെ വിവാഹം കഴിക്കാന്‍ യുവതി വൈശാഖനോട് ആവശ്യപ്പെട്ടെങ്കിലും വിവാഹിതനായ വൈശാഖന്‍ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പൊലീസ് എടുത്തത്.

വിവരം അറിഞ്ഞെത്തിയ പോലീസ് കമ്പനിയില്‍ നിന്നും എടുത്ത സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാമെന്നായിരുന്നു വൈശാഖന്‍ കരുതിയത്. എന്നാല്‍ ഇവര്‍ വിളിച്ചപ്പോള്‍ തന്നെയെത്തിയ പോലീസ് ഈ നീക്കം പൊളിച്ചതോടെയാണ് സംഭവം പുറത്തറിയാന്‍ ഇടയായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW