Friday, March 13, 2026 Last Updated 36 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.39 PM

പാകിസ്‌താന്‍ ലോകകപ്പ്‌ ടീമിനെ പ്രഖ്യാപിച്ചു

uploads/news/2026/01/822586/sp4.jpg

ഇസ്ലാമാബാദ്‌: ഫെബ്രുവരി ഏഴിനു തുടങ്ങുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള പാകിസ്‌താന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെ ഒഴിവാക്കിയതോടെ തങ്ങളും ലോകകപ്പില്‍നിന്നു വിട്ടുനില്‍ക്കുമെന്ന്‌ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പ്രഖ്യാപിച്ചിരുന്നു.
കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നു രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ നിലപാടെടുത്തതോടെയാണ്‌ പി.സി.ബി. ടീമിനെ പ്രഖ്യാപിച്ചത്‌. ടീമിനെ പ്രഖ്യാപിച്ചെങ്കിലും ലോകകപ്പില്‍ കളിക്കുമെന്ന്‌ ഉറപ്പില്ലെന്നു ചീഫ്‌ സെലക്‌ടര്‍ അഖ്വിബ്‌ ജാവേദ്‌ പറഞ്ഞു. 29 ന്‌ ഓസ്‌ട്രേലിയയ്‌ക്കെതിരേ തുടങ്ങുന്ന ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീമിനെയും ഇന്നലെ പ്രഖ്യാപിച്ചു. ഇരു ടൂര്‍ണമെന്റുകള്‍ക്കുമുള്ള ടീമില്‍ ഒരു മാറ്റമേയുള്ളു. പേസര്‍ മുഹമ്മദ്‌ വാസിം ജൂനിയറിനെ ലോകകപ്പ്‌ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
ലോകകപ്പില്‍ പങ്കെടുക്കുന്നതു പാകിസ്‌താന്‍ സര്‍ക്കാരിന്റെ നയമനുസരിച്ചാണെന്നും ടീമിനെ പ്രഖ്യാപിക്കുക മാത്രമാണു തങ്ങളുടെ ജോലിയെന്നും അഖ്വിബ്‌ ജാവേദ്‌ പറഞ്ഞു. 30 വരെയാണു ലോകകപ്പ്‌ ടീമുകളെ പ്രഖ്യാപിക്കാന്‍ ഐ.സി.സി. സമയം നല്‍കിയത്‌. ടീമിന്റെ പങ്കാളിത്തം ചര്‍ച്ച ചെയ്യാന്‍ പി.സി.ബി. ചെയര്‍മാന്‍ നഖ്‌വി പ്രധാനമന്ത്രി ഷെഹ്‌ബാസ്‌ ഷരീഫുമായി ഇന്നു കൂടിക്കാഴ്‌ച നടത്തും. ഓസ്‌ട്രേലിയയിലെ ബിഷ്‌ ബാഷ്‌ ലീഗിലെ വിക്കറ്റ്‌ വേട്ടക്കാരില്‍ ഒന്നാമനായ ഹാരിസ്‌ റൗഫിനെ ലോകകപ്പ്‌ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ത്യക്കെതിരേ സെപ്‌റ്റംബറില്‍ നടന്ന ഏഷ്യാ കപ്പ്‌ ഫൈനലിലാണ്‌ റൗഫ്‌ അവസാനം ട്വന്റി20 കളിച്ചത്‌.
റൗഫ്‌ എറിഞ്ഞ 18-ാം ഓവറില്‍ 18 റണ്‍ പിറന്നതോടെ പാകിസ്‌താന്‍ തോറ്റിരുന്നു. ബിഷ്‌ ബാഷ്‌ ലീഗില്‍ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയ മുന്‍ നായകന്‍ ബാബര്‍ അസം ലോകകപ്പ്‌ ടീമില്‍ ഇടംപിടിച്ചു. 11 ഇന്നിങ്‌സുകളിലായി 202 റണ്‍ മാത്രമാണ്‌ അസമിനു നേടാനായത്‌. പാകിസ്‌താന്റെ ലോകകപ്പിലെ ആദ്യ മത്സരം ഫെബ്രുവരി ഏഴിന്‌ കൊളംബോയില്‍ ഹോളണ്ടിനെതിരേയാണ്‌.
പാകിസ്‌താന്‍ ടീം: സല്‍മാന്‍ ആഗ (നായകന്‍), അബ്രാര്‍ അഹമ്മദ്‌, ബാബര്‍ അസം, ഫാഹിം അഷ്‌റാഫ്‌, ഫഖര്‍ സമാന്‍, ഖ്വാജ നഫി, മുഹമ്മദ്‌ നവാസ്‌, സല്‍മാന്‍ മിര്‍സ, നസീം ഷാ, സാഹിബ്‌സാദ ഫര്‍ഹാന്‍, സായിം അയൂബ്‌, ഷഹീന്‍ ഷാ അഫ്രീഡി, ഷാദാബ്‌ ഖാന്‍, ഉസ്‌മാന്‍ ഖാന്‍, ഉസ്‌മാന്‍ താരിഖ്‌.

Ads by Google
Sunday 25 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW