Friday, March 13, 2026 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.39 PM

ജയം തുടര്‍ന്ന്‌ ബംഗാള്‍

uploads/news/2026/01/822585/sp3.jpg

ദീബ്രുഗഡ്‌/ സിലാപാതര്‍/ധാകുഖാന: സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍സില്‍ ജയം തുടര്‍ന്ന്‌ നിലവിലെ ചാമ്പ്യന്‍ പശ്‌ചിമ ബംഗാള്‍. ധാകുഖാനയില്‍ നടന്ന മത്സരത്തില്‍ ബംഗാള്‍ രാജസ്‌ഥാനെ 1-0 ത്തിനു തോല്‍പ്പിച്ചു.
ഗോള്‍രഹിത സമനിലയിലേക്കു പോയ എ ഗ്രൂപ്പ്‌ മത്സരത്തെ പകരക്കാരനായ സായന്‍ ബാനര്‍ജിയാണു ബംഗാള്‍ പക്ഷത്താക്കിയത്‌്. കളി തീരാന്‍ ഒരു മിനിറ്റ്‌ ശേഷിക്കേയാണു സായന്‍ ഹെഡറിലൂടെ ഗോളടിച്ചത്‌. എ ഗ്രൂപ്പിലെ മൂന്ന്‌ മത്സരങ്ങളും ജയിച്ച ബംഗാള്‍ ഒന്‍പത്‌ പോയിന്റുമായി ഒന്നാം സ്‌ഥാനത്താണ്‌. തോറ്റെങ്കിലും ആറ്‌ പോയിന്റുമായി രാജസ്‌ഥാന്‍ പിന്നാലെയുണ്ട്‌. മൂന്നാം സ്‌ഥാനത്തുള്ള തമിഴ്‌നാടിനും ആറ്‌ പോയിന്റാണെങ്കിലും ഗോള്‍ശരാശരിയില്‍ പിന്നിലാണ്‌. ഇന്നലെ നടന്ന മത്സരത്തില്‍ തമിഴ്‌നാട്‌ 3-0 ത്തിന്‌ നാഗാലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. എ. റെഗാന്‍, പി. സൂരജ്‌ കുമാര്‍, എസ്‌. ദേവദത്ത്‌ എന്നിവരാണു ഗോളടിച്ചത്‌. സിലാപാതര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ അസം ഉത്തരാഖണ്ഡിനോട്‌ 1-1 നു സമനില വഴങ്ങി. ഉത്തരാഖണ്ഡിനായി നിര്‍മല്‍ സിങ്‌ ബിഷ്‌തും അസമിനായി ദിപു ഗോഹെയ്‌നും ഗോളടിച്ചു.
ചൊവ്വാഴ്‌ച നടക്കുന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ കേരളം ഒഡീഷയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റെയില്‍വേസിനെതിരേ കേരളം 1-1 നു സമനില വഴങ്ങിയിരുന്നു.

Ads by Google
Sunday 25 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW