Friday, March 13, 2026 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.39 PM

പരമ്പര സ്വന്തമാക്കി.

uploads/news/2026/01/822583/sp1.jpg

ഗുവാഹാത്തി: ന്യൂസിലന്‍ഡിനെ എട്ട്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ ഇന്ത്യ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയിലെ മൂന്നാമത്തെ മത്സരവും ജയിച്ചതോടെയാണ്‌ ഇന്ത്യ പരമ്പര ഉറപ്പാക്കിയത്‌.
ബര്‍സാപാര ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്‌ ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. റണ്ണൊഴുകും പിച്ചില്‍ അവര്‍ ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 153 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ പത്താം ഓവറില്‍ വിജയ റണ്ണെടുത്തു. മലയാളി ഓപ്പണര്‍ സഞ്‌ജു സാംസണ്‍ മാറ്റ്‌ ഹെന്റി എറിഞ്ഞ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ പുറത്തായി. തകര്‍പ്പന്‍ ഫോം തുടര്‍ന്ന ഓപ്പണര്‍ അഭിഷേക്‌ ശര്‍മ (20 പന്തില്‍ അഞ്ച്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം പുറത്താകാതെ 68), നായകന്‍ സൂര്യകുമാര്‍ യാദവ്‌ (26 പന്തില്‍ മൂന്ന്‌ സിക്‌സറും ആറ്‌ ഫോറുമടക്കം പുറത്താകാതെ 57) എന്നിവര്‍ ടീമിനെ ജയത്തിലേക്കെത്തിച്ചു. 13 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 28 റണ്ണെടുത്ത ഇഷാന്‍ കിഷനാണ്‌ പുറത്തായ മറ്റൊരു താരം. അഭിഷേക്‌ 14 പന്തിലാണ്‌ അര്‍ധ സെഞ്ചുറി കുറിച്ചത്‌. ഇഷാനും അഭിഷേകും ചേര്‍ന്ന രണ്ടാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 18 പന്തില്‍ 50 കടന്നു. സൂര്യകുമാറും അഭിഷേകും ചേര്‍ന്ന മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 22 പന്തിലാണ്‌ 50 കടന്നത്‌. അവര്‍ 40 പന്തില്‍ നൂറും കടന്നു. 25 പന്തുകളിലാണ്‌ ഇന്ത്യന്‍ നായകന്‍ അര്‍ധ സെഞ്ചുറി കടന്നത്‌. സൂര്യയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്‌.
ട്വന്റി20 യില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയാണ്‌ അഭിഷേക്‌ ഇന്നലെ കുറിച്ചത്‌. 16 പന്തില്‍ 50 കടന്ന ഹാര്‍ദിക്‌ പാണ്ഡ്യയെയാണ്‌ അഭിഷേക്‌ മറികടന്നത്‌്. 40 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 48 റണ്ണെടുത്ത ഗ്ലെന്‍ ഫിലിപ്‌സ്, 23 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 32 റണ്ണെടുത്ത മാര്‍ക്‌ ചാപ്‌മാന്‍, 17 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 27 റണ്ണെടുത്ത നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവരാണു ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്‌. ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ (ഒന്ന്‌), റാചിന്‍ രവീന്ദ്ര (നാല്‌), ഓപ്പണര്‍ ടിം സീഫര്‍ട്ട്‌ (11 പന്തില്‍ 12) എന്നിവരെ തുടക്കത്തിലേ പുറത്താക്കി ന്യൂസിലന്‍ഡിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ജസ്‌പ്രീത്‌ ബും മൂന്ന്‌ വിക്കറ്റും ഹാര്‍ദിക്‌ പാണ്ഡ്യ, രവി ബിഷ്‌ണോയ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ഹര്‍ഷിത്‌ റാണ ഒരു വിക്കറ്റുമെടുത്തു. ബുംറയാണു മത്സരത്തിലെ താരം

Ads by Google
Sunday 25 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW