-->
പാലാ: കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌റ്റാര്‍ട്ടിങ് ഫൈവ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ പിന്തുണയോടെ ചലഞ്ചേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ക്ല ബ് അല്‍ഫോന്‍സ കോളജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്ന 50-ാമത് സംസ്‌ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ പുരുഷ ടീം കോഴിക്കോടുമായി ഏറ്റുമുട്ടും.
മറ്റൊരു ക്വാര്‍ട്ടറില്‍ കൊല്ലത്തെ (69-32) തോല്‍പ്പിച്ച് കോട്ടയവും സെമിയില്‍ കടന്നു. സെമി ഫൈനല്‍ മത്സരങ്ങള്‍ വൈകുന്നേരം 4.30 ന് ആരംഭിക്കും. വനിതാ ക്വാര്‍ട്ടര്‍ ഫൈനല്‍ രാവിലെ നടക്കും. പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ തൃശൂര്‍ എറണാകുളത്തെയും (65-28) കോഴിക്കോട് തിരുവനന്തപുരത്തെയും (77-70) തോല്‍പിച്ചു. വനിതാ ടീമുകളുടെ ലീഗ് റൗണ്ട് അവസാനിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ കണ്ണൂരിനെയും രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആലപ്പുഴ ആതിഥേയരായ കോട്ടയത്തെയും മൂന്നാമത് ക്വാര്‍ട്ടര്‍ ഫൈനലില്‍ കോഴിക്കോട് എറണാകുളത്തെയും അവസാന ക്വാര്‍ട്ടറില്‍ തിരുവനന്തപുരം മലപ്പുറത്തിനെയും നേരിടും.
കോട്ടയം വനിതകള്‍ അധിക സമയത്തേക്കു നീണ്ട മത്സരത്തിലൂടെ കൊല്ലത്തെ (62-58) തോല്‍പ്പിച്ചു. ശനിയാഴ്‌ച അര്‍ധരാത്രി വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ തൃശൂര്‍ പുരുഷന്മാര്‍ തിരുവനന്തപുരത്തെ (80-78) തോല്‍പ്പിച്ചു.