-->
വിന്‍ഹോക്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പര്‍ സിക്‌സ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയ്‌ക്കും വെസ്‌റ്റിന്‍ഡീസിനും ജയം. ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെയും വെസ്‌റ്റിന്‍ഡീസ് അയര്‍ലന്‍ഡിനെയും തോല്‍പ്പിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 118 റണ്ണിന് ഓള്‍ഔട്ടായി. ഓസീസ് ആറ് വിക്കറ്റിനാണു ജയിച്ചത്. 33-ാം ഓവറില്‍ അവര്‍ ലക്ഷ്യത്തിലെത്തി. ടോസ് നേടിയ ഓസീസ് നായകന്‍ ഒലിവര്‍ പീക് ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മൂന്ന് വിക്കറ്റെടുത്ത ചാള്‍സ് ലാച്‌മണ്ട്, രണ്ട് വിക്കറ്റ് വീതമെടുത്ത വില്‍ ബ്യോം, ആര്യന്‍ ശര്‍മ എന്നിവരാണു ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 226 റണ്ണിന് ഓള്‍ഔട്ടായി. മഴ കളി മുടക്കിയതോടെ ലക്ഷ്യം 40 ഓവറില്‍ 190 റണ്ണെന്നാക്കി. അയര്‍ലന്‍ഡ് ഏഴിന് 164 റണ്ണെന്നു നില്‍ക്കേയാണു മത്സരം അവസാനിച്ചത്.