Thursday, March 12, 2026 Last Updated 59 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

പത്മശ്രീ: പേരെടുക്കാത്ത നായകര്‍ക്ക്‌ ആദരം

ന്യൂഡല്‍ഹി: രാജ്യത്തിന്‌ അസാധാരണ സംഭാവനകള്‍ നല്‍കിയ സാധാരണക്കാര്‍ക്ക്‌ പത്മ പുരസ്‌കാരത്തിലൂടെ ആദരം. 'പേരെടുക്കാത്ത നായകര്‍' എന്ന വിഭാഗത്തില്‍ ഇന്ത്യയൊട്ടാകെ 45 പേര്‍ക്ക്‌ പത്മശ്രീ പുരസ്‌കാരം നല്‍കി.
പട്ടികയില്‍ ഉള്‍പ്പെട്ട പലരും പിന്നോക്ക വിഭാഗങ്ങളില്‍നിന്നുള്ളവരാണ്‌. ഇതില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍, വിദൂര പ്രദേശങ്ങളില്‍നിന്നുള്ളവര്‍ എന്നിവരും ഉള്‍പ്പെടുന്നു. വ്യക്‌തിപരമായ കഷ്‌ടപ്പാടുകളെ അതിജീവിച്ച്‌ സമൂഹത്തിന്‌ സേവനം ചെയ്യാന്‍ തയാറായതിനാണ്‌ അവര്‍ക്ക്‌ ആദരം നല്‍കിയത്‌. ആരോഗ്യരംഗം, വിദ്യാഭ്യാസം, ശുചിത്വം, സുസ്‌ഥിര വികസനം, ഉപജീവന മാര്‍ഗം എന്നിവയിലെല്ലാം ഇവര്‍ നല്‍കിയ സംഭാവനകള്‍ പുരസ്‌കാരത്തിനു പരിഗണിച്ചു.
മധ്യപ്രദേശില്‍നിന്നുള്ള മോഹന്‍ നഗറിന്‌ പാരിസ്‌ഥിതിക സംരക്ഷണത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരം ലഭിച്ചു, ഗുജറാത്തില്‍നിന്നുള്ള മിര്‍ ഹാജിഭായ്‌ കസംഭായിക്ക്‌ കലാരംഗത്തെ സംഭാവനകള്‍ക്ക്‌ ഈ ബഹുമതി ലഭിച്ചു. കര്‍ണാടകയില്‍നിന്നുള്ള അങ്കെ ഗൗഡ ബസ്‌ കണ്ടക്‌ടര്‍ ആയിരുന്നു. 20 ഭാഷകളിലായി 20 ലക്ഷത്തിലധികം പുസ്‌തകങ്ങളും അപൂര്‍വ കയ്യെഴുത്തുപ്രതികളും അടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ലൈബ്രറിയായ 'പുസ്‌തക്‌ മാനെ' സ്‌ഥാപിച്ചതിനാണ്‌ അദ്ദേഹം അംഗീകാരം നേടിയത്‌.
മഹാരാഷ്‌ട്രയിലെ മുംബൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ശിശുരോഗവിദഗ്‌ദ്ധയായ അര്‍മിഡ ഫെര്‍ണാണ്ടസിന്‌ ഏഷ്യയിലെ ആദ്യത്തെ മനുഷ്യ പാല്‍ ബാങ്ക്‌ സ്‌ഥാപിച്ചതിനും നവജാത ശിശുക്കളുടെ അതിജീവന സാധ്യതകള്‍ മെച്ചപ്പെടുത്തിയതിനും പുരസ്‌കാരം ലഭിച്ചു.
മഹാരാഷ്‌ട്രയില്‍നിന്നുള്ള 90 വയസ്സുള്ള ഗോത്രവര്‍ഗ്ഗ ടര്‍പ്പ (കമ്മട്ടിക്കായും മുളയും കൊണ്ട്‌ നിര്‍മിച്ച സംഗീതോപകരണം) വിദ്വാനായ ഭിക്ല്യാ ലഡക്യ ധീന്ദയ്‌ക്കും ആദരം ലഭിച്ചു. ജമ്മു കശ്‌മീരില്‍നിന്നുള്ള പ്രമുഖ സാമൂഹികപ്രവര്‍ത്തകനായ ബ്രിജ്‌ ലാല്‍ ഭട്ടും പട്ടികയിലുണ്ട്‌.

പത്മശ്രീ ജേതാക്കള്‍

അങ്കെ ഗൗഡ, അര്‍മിഡ ഫെര്‍ണാണ്ടസ്‌, ഭഗവാന്‍ദാസ്‌ റായ്‌കാവര്‍, ഭിക്ല്യാ ലഡക്യ ധീന്ദ , ബ്രിജ്‌ ലാല്‍ ഭട്ട്‌, ബുധ്രി ടാട്ടി, ചരണ്‍ ഹെംബ്രാം, ചിരഞ്‌ജി ലാല്‍ യാദവ്‌, ധാര്‍മ്മികലാല്‍ ചുനിലാല്‍ പാണ്ഡ്യ, ഗഫറുദ്ദീന്‍ മേവതി ജോഗി, ഹാളി വാര്‍ , ഇന്ദര്‍ജിത്‌ സിങ്‌ സിദ്ധു, കെ. പജാനിവേല്‍, കൈലാഷ്‌ ചന്ദ്ര പന്ത്‌, ഖെം രാജ്‌ സുന്ദ്രിയല്‍, കൊല്ലക്കായില്‍ ദേവകി അമ്മ ജി, കുമാരസ്വാമി തങ്കരാജ്‌, മഹേന്ദ്ര കുമാര്‍ മിശ്ര, മിര്‍ ഹാജിഭായ്‌ കസംഭായി, മോഹന്‍ നഗര്‍, നരേഷ്‌ ചന്ദ്ര ദേവ്‌ വര്‍മ്മ, നരേഷ്‌ വിനോദ്‌ ചന്ദ്ര മണ്ഡലേവാല, നൂര്‍ദ്ദീന്‍ അഹമ്മദ്‌, ഓതുവര്‍ തിരുത്തണി സ്വാമിനാഥന്‍, പത്മ ഗുര്‍മെത്‌, പൊഖില ലെക്‌തെപി, പി. നടേശന്‍, ആര്‍. കൃഷ്‌ണന്‍, രഘുപത്‌ സിങ്‌, രഘുവീര്‍ തുക്കാറാം ഖേഡ്‌കര്‍ , രാജസ്‌തപതി കാലിയപ്പ ഗൗണ്ടര്‍, രാമ റെഡ്‌ഡി മാമിഡി, രാംചന്ദ്ര ഗോഡ്‌ബോള്‍, സുനിത ഗോഡ്‌ബോള്‍, എസ്‌.ജി. സുശീലമ്മ, സംഗ്യുസാം എസ്‌. പോങ്ങെനര്‍, ഷാഫി ഷൗഖ്‌, ശ്രിരംഗ്‌ ദേബാ ലഡ്‌, ശ്യാം സുന്ദര്‍, സിമാഞ്ചല്‍ പാട്രോ, സുരേഷ്‌ ഹാനഗവാഡി, ടാഗാ റാം ഭില്‍, തേച്ചി ഗുബിന്‍, തിരുവാരൂര്‍ ഭക്‌തവത്സലം, വിശ്വ ബന്ദ്‌, യൂഗ്നാം ജാട്ര സിങ്‌.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW