Thursday, March 12, 2026 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

ശുഭാംശു ശുക്ലയ്‌ക്ക്‌ അശോക ചക്ര

ന്യൂഡല്‍ഹി: രാജ്യാന്തര ബഹിരാകാശ നിലയ(ഐ.എസ്‌.എസ്‌)ത്തിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ഗ്രൂപ്പ്‌ ക്യാപ്‌റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക്‌ അശോക ചക്ര. സമാധാനകാലത്തെ ഉയര്‍ന്ന ധീരതയ്‌ക്കുള്ള പുരസ്‌കാരമാണ്‌ അദ്ദേഹത്തിനു ലഭിച്ചത്‌.
കഴിഞ്ഞ വര്‍ഷം ജൂണില്‍, ബഹിരാകാശത്ത്‌ എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായും ഗ്രൂപ്പ്‌ ക്യാപ്‌റ്റന്‍ ശുക്ല മാറിയിരുന്നു. ആക്‌സിയോം4 ദൗത്യത്തിന്റെ ഭാഗമായാണ്‌ അദ്ദേഹം ഐ.എസ്‌.എസിലേക്ക്‌ പറന്നത്‌. വ്യോമസേനയുടെ ടെസ്‌റ്റ്‌ പൈലറ്റായ അദ്ദേഹത്തിന്റെ 18 ദിവസത്തെ ബഹിരാകാശ യാത്ര, 1984ല്‍ രാകേഷ്‌ ശര്‍മ്മ റഷ്യന്‍ സോയൂസ്‌ പേടകത്തില്‍ യാത്ര ചെയ്‌തതിന്‌ 41 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ യാഥാര്‍ഥ്യമായത്‌.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW