Thursday, March 12, 2026 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

സമ്മര്‍ദത്തിനു വഴങ്ങില്ല, തലകുനിക്കില്ല; ഇത്‌ ജനാധിപത്യയുദ്ധമെന്നു വിജയ്‌

മഹാബലിപുരം: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ. ചോദ്യംചെയ്‌തതിനു പിന്നാലെ നിലപാട്‌ വ്യക്‌തമാക്കി നടനും തമിഴ്‌ വെട്രി കഴകം(ടി.വി.കെ) നേതാവുമായ വിജയ്‌. സമ്മര്‍ദത്തിനു വഴങ്ങില്ലെന്നും ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്നും വിജയ്‌ പറഞ്ഞു.
മഹാബലിപുരത്തു നടന്ന ടി.വി.കെ. നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ജനാധിപത്യയുദ്ധമാണെന്നും വിജയ്‌ വിശേഷിപ്പിച്ചു.
'ഇത്‌ വെറുമൊരു തെരഞ്ഞെടുപ്പല്ല. ജനാധിപത്യ യുദ്ധമാണ്‌. ഈ യുദ്ധം നയിക്കുന്ന യോദ്ധാക്കളാണ്‌ നിങ്ങള്‍ ഓരോരുത്തരും'- വിജയ്‌ പറഞ്ഞു. അണ്ണാദുരൈയുടെ പേര്‍ ഉയര്‍ത്തിക്കാട്ടി ഡി.എം.കെയെയും അണ്ണാ ഡി.എം.കെയെയും വിജയ്‌ കടന്നാക്രമിച്ചു. രാഷ്‌ട്രീയത്തിലുള്ളവര്‍ അണ്ണായെ മറന്നു. അണ്ണാ എന്ന്‌ പേരുള്ള പാര്‍ട്ടിക്കാര്‍ പോലും അദ്ദേഹത്തെ മറന്നു.
അധികാരത്തിലിരിക്കുന്നവരുടെ വ്യാജ വോട്ട്‌ കേന്ദ്രങ്ങളാണു പോളിങ്‌ ബൂത്തുകള്‍. ഓരോ വോട്ടും സംരക്ഷിക്കുക, എല്ലാവരെയും കാണുക.'ദുഷ്‌ടശക്‌തി'യെയും(ഡി.എം.കെ) 'അഴിമതി ശക്‌തി'യെയും (അണ്ണാ ഡി.എം.കെ) നേരിടാന്‍ ധൈര്യം ടി.വി.കെയ്‌ക്കു മാത്രമാണെന്നും വിജയ്‌ പറഞ്ഞു. ടി.വി.കെയുടെ സംസ്‌ഥാന, ജില്ലാതല നേതാക്കള്‍ ഉള്‍പ്പെടെ മൂവായിരത്തോളംപേരാണ്‌ നേതൃയോഗത്തില്‍ പങ്കെടുത്തത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള സംസ്‌ഥാനതല പ്രചാരണയാത്രയ്‌ക്ക്‌ ഇന്നു തുടക്കമാകുമെന്ന്‌ ടി.വി.കെ. നേതാക്കള്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW