Thursday, March 12, 2026 Last Updated 6 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 04.01 PM

അമേരിക്കയിൽ ഭാര്യയെയും ബന്ധുക്കളെയും വെടിവെച്ച് കൊലപ്പെടുത്തി; ഇന്ത്യക്കാരൻ പിടിയിൽ

വെള്ളിയാഴ്ച പുലർച്ചെ ജോർജിയയിലെ ലോറൻസ് വില്ലിലായിരുന്നു സംഭവം .
america, murder

അമേരിക്കയിൽ ഭാര്യയെയും ബന്ധുക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ പിടിയിൽ. അറ്റ്ലാന്‍റയിലെ ബ്രൂക്ക് ഐവി കോർട്ടിലെ 1000 ബ്ലോക്കിലുള്ള വീട്ടിൽ വെച്ച് ഭാര്യ മീനു ഡോഗ്ര (43), അവരുടെ ബന്ധുക്കളായ ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യക്കാരൻ വിജയ് കുമാറിനെ (51) ​പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലർച്ചെ ജോർജിയയിലെ ലോറൻസ് വില്ലിലായിരുന്നു സംഭവം . കുടുംബ തർക്കമാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ലോറൻസ് വില്ലിലെ ബ്രൂക്ക് ഐവി കോർട്ടിലുള്ള വീട്ടിൽ പുലർച്ചെ 2:30-ഓടെയാണ് വെടിയൊച്ച കേട്ടത്. പൊലീസ് എത്തിയപ്പോൾ വെടിയേറ്റു മരിച്ച നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

വെടിവയ്പ്പ് നടക്കുമ്പോൾ മൂന്ന് കുട്ടികൾ വീടിനുള്ളിൽ ഉണ്ടായിരുന്നു. പ്രാണരക്ഷാർത്ഥം ഈ കുട്ടികൾ അലമാരയ്ക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇതിലൊരു കുട്ടി ധൈര്യം സംഭരിച്ച് 911-ൽ വിളിച്ച് വിവരം നൽകിയതാണ് പൊലീസിന് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്താൻ സഹായിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW