-->
ഫരീദാബാദ്(ഹരിയാന): 50 വരെ എണ്ണാന്‍ കഴിയാതിരുന്ന മകളെ പിതാവ് മര്‍ദിച്ചുകൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷ്‌ണ ജയ്‌സ്വാളാണു നാലു വയസുള്ള മകളെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു സംഭവം.
വീട്ടില്‍വച്ച്‌് മകളെ കണക്ക് പഠിപ്പിക്കുമ്പോഴായിരുന്നു സംഭവം. 50 വരെ എണ്ണാന്‍ ജയ്‌സ്വാള്‍ മകളോട് ആവശ്യപ്പെട്ടു. ബാലികയ്‌ക്ക് അതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രകോപിതനായ അയാള്‍, കുട്ടിയെ അബോധാവസ്‌ഥയിലാകുന്നതുവരെ ക്രൂരമായി മര്‍ദിച്ചു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം, പ്രതി മകളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്‌ഥിരീകരിച്ചു. സംഭവത്തെ അപകടമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ക്കു സംശയം തോന്നുകയായിരുന്നു. അവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ജയ്‌സ്വാളിനെ ചോദ്യം ചെയ്‌തപ്പോള്‍ അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പെണ്‍കുട്ടി സ്‌കൂളില്‍ പോകാത്തതുകൊണ്ട് വീട്ടില്‍വച്ചാണ് പഠിപ്പിച്ചിരുന്നതെന്നും, 50 വരെ എണ്ണാന്‍ കഴിയാത്തതില്‍ ദേഷ്യം വന്നാണ് മര്‍ദിച്ചതെന്നും അയാള്‍ പോലീസിനോട് പറഞ്ഞു. യു.പി. സ്വദേശിായ ജയ്‌സ്വാള്‍ ഫരീദാബാദിലെ ഝാര്‍സെന്‍താളി ഗ്രാമത്തില്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.