Friday, March 13, 2026 Last Updated 12 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.38 AM

പയ്യന്‍മാര്‍ സൂപ്പര്‍

uploads/news/2026/01/822455/1.jpg

ബുലവായോ: ന്യൂസിലന്‍ഡിനെതിരേ നടന്ന അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. ബി ഗ്രൂപ്പില്‍ തുടരെ മൂന്ന്‌ ജയങ്ങളുമായി ഇന്ത്യ സൂപ്പര്‍ സിക്‌സിലെത്തി.
മൂന്ന്‌ കളികളും ജയിച്ച ഇന്ത്യ ആറ്‌ പോയിന്റ്‌ നേടി. അത്രയും കളികളില്‍ മൂന്ന്‌ പോയിന്റ്‌ നേടിയ ബം?ാദേശ്‌ രണ്ടാം സ്‌ഥാനത്തും രണ്ട്‌ പോയിന്റുള്ള ന്യൂസിലന്‍ഡ്‌ മൂന്നാം സ്‌ഥാനത്തുമാണ്‌. ഏറ്റവും പിന്നിലുള്ള യു.എസ്‌.. ഒരു പോയിന്റ്‌ നേടി.
ഇന്നലെ ബുലവായോയിലെ ക്യൂന്‍സ്‌ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ ആയുഷ്‌ എംഹാത്രെ ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ന്യൂസിലന്‍ഡ്‌ 37-ാം ഓവറില്‍ 135 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 14-ാം ഓവറില്‍ ലക്ഷ്യത്തിലെത്തി. ആയുഷ്‌ എംഹാത്രെ (27 പന്തില്‍ ആറ്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 53), ഓപ്പണര്‍ വൈഭവ്‌ സൂര്യവംശി (23 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 40) എന്നിവരാണു ജയം ക്ഷണത്തിലാക്കിയത്‌. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ്‌ ആറ്‌ പന്തില്‍ ഒരു സിക്‌സറടക്കം ഏഴ്‌ റണ്ണെടുത്തു പുറത്തായി.

വിഹാന്‍ മല്‍ഹോത്ര (13 പന്തില്‍ 17), വേദാന്ത്‌ ത്രിവേദി (12 പന്തില്‍ 13) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌. നേരത്തെ ഇന്ത്യക്കായി ആര്‍.എസ്‌. അംബ്രിഷ്‌ എട്ട്‌ ഓവറില്‍ 29 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ഹെനിന്‍ പട്ടേല്‍ 23 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്തു തിളങ്ങി. ഖിലാന്‍ പട്ടേല്‍, മലയാളി താരം മുഹമ്മദ്‌ ഇനാന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
ന്യൂസിലന്‍ഡിന്റെ മുന്‍ നിര ബാറ്റര്‍മാരില്‍ സ്‌നേഹിത്‌ റെഡ്‌ഡി (10) മാത്രമാണു രണ്ടക്കം കടന്നത്‌. 48 പന്തില്‍ 37 റണ്ണുമായി പുറത്താകാതെനിന്ന കാളം സാംസണ്‍, 30 പന്തില്‍ 28 റണ്ണെടുത്ത സെല്‍വിന്‍ സഞ്‌ജയ്‌, 47 പന്തില്‍ 23 റണ്ണെടുത്ത ജേക്കബ്‌ കോട്ടര്‍ എന്നിവരുടെ പ്രകടനമാണ്‌ ടീമിനെ നൂറ്‌ കടത്തിയത്‌. ഓപ്പണര്‍മാരായ ആര്യന്‍ മാന്‍ (അഞ്ച്‌), ഹ്യൂഗോ ബ്യോഗ്‌ (നാല്‌), നായകന്‍ ടോം ജോണ്‍സ്‌ (രണ്ട്‌) എന്നിവര്‍ രണ്ടക്കം കടന്നില്ല. ടാന്‍സാനിയയെ ഒന്‍പത്‌ വിക്കറ്റിനു തോല്‍പ്പിച്ച്‌ ജപ്പാന്‍ 13-ാം സ്‌ഥാനം ഉറപ്പാക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത ടാന്‍സാനിയ 131 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ജപ്പാന്‍ കളി തീരാന്‍ 130 പന്തുകള്‍ ശേഷിക്കേ ലക്ഷ്യത്തിലെത്തി. നിഹാര്‍ പാര്‍മര്‍ (53), നിഖില്‍ പോള്‍ (12) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌.

Ads by Google
Sunday 25 Jan 2026 10.38 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW