-->
പാലാ: കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌റ്റാര്‍ട്ടിങ് ഫൈവ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ പിന്തുണയോടെ ചലഞ്ചേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ക്ല ബ് അല്‍ഫോന്‍സ കോളജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്ന 50-ാമത് സംസ്‌ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നു വൈകിട്ടാരംഭിക്കും. ലീഗ് മത്സരങ്ങള്‍ രാവിലെ സമാപിക്കും.
പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരും റണ്ണേഴ്‌സ് അപ്പായ കോട്ടയവും അതത് ഗ്രൂപ്പുകളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ക്വാര്‍ട്ടറില്‍ സ്‌ഥാനം ഉറപ്പിച്ചു. വനിതകളില്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ സ്‌ഥാനം ഉറപ്പാക്കിയിരുന്നു. ഇന്നലെ നടന്ന വനിതാ വിഭാഗം മത്സരങ്ങളില്‍ കൊല്ലം കാസര്‍ഗോഡിനെയും (38-14 ) കണ്ണൂര്‍ (45-42) പാലക്കാടിനെയും എറണാകുളം (69-15) നു വയനാടിനെയും തിരുവനന്തപുരം (49-4) പത്തനംതിട്ടയെയും കണ്ണൂര്‍ (45-42) പാലക്കാടിനെയും കോഴിക്കോട് (59-19) കണ്ണൂരിനേയും മലപ്പുറം (55-50) കൊല്ലത്തെയും തോല്‍പ്പിച്ചു. പുരുഷന്മാരില്‍ എറണാകുളം (70-26) കാസര്‍ഗോഡിനെയും കോഴിക്കോട് (76-56) ഇടുക്കിയെയും കോട്ടയം (63-34) മലപ്പുറത്തിനെയും കോഴിക്കോടിനെയും (76-47) തോല്‍പ്പിച്ചു.