Saturday, March 14, 2026 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.37 AM

ബം?ാദേശ്‌ ലോകകപ്പില്‍നിന്ന്‌

ദുബായ്‌: ഫെബ്രുവരി ഏഴിനു തുടങ്ങുന്ന ട്വന്റി20 ലോകകപ്പില്‍ ബം?ാദേശിനു പകരം സ്‌കോട്ട്‌ലന്‍ഡ്‌ കളിക്കുമെന്നു രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍. മൂന്നാഴ്‌ച നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അടിവരയിട്ടാണ്‌ ഐ.സി.സിയുടെ പ്രഖ്യാപനം.
ബം?ാദേശിനെ ലോകകപ്പില്‍നിന്ന്‌ ഒഴിവാക്കിയെന്ന്‌ ഐ.സി.സി. ബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ ഇമെയ്‌ല്‍ സന്ദേശമയച്ചു. ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാട്‌ ബം?ാദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ തുടര്‍ന്നതോടെയാണു ലോകകപ്പില്‍നിന്ന്‌ ഒഴിവാക്കിയത്‌. ലോകകപ്പില്‍ ബം?ാദേശ്‌ സി ഗ്രൂപ്പിലായിരുന്നു. അവരുടെ ആദ്യ മൂന്ന്‌ മത്സരങ്ങള്‍ കൊല്‍ക്കത്തയിലും നാലാമത്തെ മത്സരം മുംബൈയിലുമാണു നടക്കേണ്ടിയിരുന്നത്‌. ബം?ാദേശിനു പകരം സ്‌കോട്ട്‌ലന്‍ഡിനെ സി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. ഐ.സി.സി. ഇരട്ടത്താപ്പെടുക്കുകയാണെന്നു ബം?ാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌ അമിനുള്‍ ഇസ്ലാം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം പാകിസ്‌താനില്‍ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫിയുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു അമിനുള്‍ ഇസ്ലാമിന്റെ പ്രതികരണം. പാകിസ്‌താനില്‍ കളിക്കാനില്ലെന്ന്‌ ഇന്ത്യ നിലപാടെടുത്തതോടെ ഐ.സി.സി. വേദി മാറ്റാന്‍ മുന്‍കൈയെടുത്തു.
ബം?ാദേശിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ പാകിസ്‌താനും ലോകകപ്പില്‍നിന്നു വിട്ടുനില്‍ക്കുമന്നാണു സൂചന. തങ്ങള്‍ ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ അന്തിമ തീരുമാനമായില്ലെന്നു പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി വ്യക്‌തമാക്കി.
കഴിഞ്ഞ മൂന്നിന്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനോട്‌ ബം?ാദേശ്‌ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഒഴിവാക്കാന്‍ ബി.സി.സി.ഐ. നിര്‍ദേശിച്ചു. ഹിന്ദു സംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു തീരുമാനം. പിന്നാലെ ബം?ാദേശ്‌ സര്‍ക്കാര്‍ രാജ്യത്ത്‌ ഐ.പി.എല്ലിന്റെ സംപ്രേഷണം നിരോധിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഐ.സി.സി. സംഘം ബം?ാദേശില്‍ പോയി ചര്‍ച്ച നടത്തിയിരുന്നു. നിലപാടില്‍ യാതൊരു വിട്ടുവീഴ്‌ചക്കും ബി.സി.ബി. തയാറായില്ല. ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇന്ത്യയില്‍ കളിക്കില്ലെന്നതാണ്‌ നിലപാടെന്നും അമിനുള്‍ ഇസ്ലാം ആവര്‍ത്തിച്ചിരുന്നു.
സുരക്ഷാ പ്രശ്‌നം ബോധ്യപ്പെടുത്താന്‍ ഐ.സി.സിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ ബം?ാദേശ്‌ സ്‌പോര്‍ട്‌സ് അഡൈ്വസര്‍ അസിഫ്‌ നസ്‌റുള്‍ പറഞ്ഞു. പരാതികളില്‍ ഐ.സി.സി ഒരു നിലപാടും എടുത്തില്ല. താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച്‌ ഐ.സി.സി. മനസിലാക്കുമെന്നാണു കരുതിയതെന്നും അസിഫ്‌ നസ്‌റുല്‍ പറഞ്ഞു.

Ads by Google
Sunday 25 Jan 2026 10.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW