Saturday, March 14, 2026 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.36 PM

ചണ്ഡിഗഢിന്‌ ഒന്നാം ഇന്നിങ്‌സ് ലീഡ്‌

uploads/news/2026/01/822306/sp1.jpg

തിരുവനന്തപുരം: രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ എലൈറ്റ്‌ ബി ഗ്രൂപ്പില്‍ കേരളത്തിനെതിരേ ചണ്ഡിഗഢ്‌ ശക്‌തമായ നിലയില്‍. സ്‌കോര്‍: ഒന്നാം ഇന്നിങ്‌സ് കേരളം 139, രണ്ടാം ഇന്നിങ്‌സ് രണ്ടിന്‌ 21. ചണ്ഡിഗഢ്‌ ഒന്നാം ഇന്നിങ്‌സ് 416. ചണ്ഡിഗഢ്‌ ഒന്നാം ഇന്നിങ്‌സില്‍
277 റണ്ണിന്റെ ലീഡ്‌ സ്വന്തമാക്കി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ടാം ഇന്നിങ്‌സില്‍ രണ്ട്‌ വിക്കറ്റിന്‌ 21 റണ്ണെന്ന നിലയിലാണ്‌. സച്ചിന്‍ ബേബിയാണ്‌ (നാല്‌) ക്രീസില്‍. ഓപ്പണര്‍മാരായ അഭിഷേക്‌ നായരും (നാല്‌) രോഹന്‍ കുന്നുമ്മലും (11) പുറത്തായി. കാര്‍ത്തിക്‌ സാന്‍ഡിലും വിഷ്‌ണു കശ്യപുമാണു വിക്കറ്റെടുത്തത്‌.
നായകന്‍ മനന്‍ വോറയുടെയും (206 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 113) ഓപ്പണര്‍ അര്‍ജുന്‍ ആസാദിന്റെയും (123 പന്തില്‍ ഒരു സിക്‌സറും 15 ഫോറുമടക്കം 102) സെഞ്ചുറികളാണു ചണ്ഡിഗഢിന്‌ മുതല്‍ക്കൂട്ടായത്‌. ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ 142 റണ്‍ എന്ന നിലയില്‍ കളി പുനരാരംഭിച്ച ചണ്ഡിഗഢിനായി മനന്‍ വോറയും അര്‍ജുന്‍ ആസാദും ചേര്‍ന്ന്‌ രണ്ടാം വിക്കറ്റില്‍ 161 റണ്‍ അടിച്ചെടുത്തു. ആദ്യ സെഷനില്‍ തന്നെ ഇരുവരും സെഞ്ചുറി കടന്നു. അര്‍ജുന്‍ ആസാദിനെ ഏദന്‍ ആപ്പിള്‍ ടോംക്ല ീന്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ ശിവം ഭാംബ്രി (65 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 41) വിഷ്‌ണു വിനോദിന്റെ പന്തില്‍ ബാബ അപരാജിത്‌ ക്യാച്ചെടുത്തു പുറത്തായി.
ഉച്ചഭക്ഷണത്തിന്‌ ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ മനന്‍ വോറയെയും വിഷ്‌ണു വിനോദ്‌ തന്നെ മടക്കി. തുടര്‍ന്നെത്തിയവരില്‍ അര്‍ജിത്‌ സിങ്‌ ( 98 പന്തില്‍ 52) മാത്രമാണ്‌ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്‌. കൂറ്റന്‍ സ്‌കോറിലേക്ക്‌ നീങ്ങുമെന്ന്‌ തോന്നിച്ച ചണ്ഡിഗഢിനെ കേരള ബൗളര്‍മാര്‍ പിടിച്ചുകെട്ടി. 143 റണ്ണിനിടെ ആറ്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയ കേരളം ചണ്ഡിഗഢിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. തരണ്‍പ്രീത്‌ സിങ്‌ 25 റണ്ണും വിഷു കശ്യപ്‌ 31 റണ്ണുമെടുത്തു. നാല്‌ വിക്കറ്റെടുത്ത യ ഏദന്‍ ആപ്പിള്‍ ടോമാണ്‌ ബൗളിങ്ങില്‍ തിളങ്ങിയത്‌. വിഷ്‌ണു വിനോദ്‌ രണ്ട്‌ വിക്കറ്റും നിധീഷ്‌ എം.ഡി, ബാബാ അപരാജിത്‌, ശ്രീഹരി എസ്‌. നായര്‍, അങ്കിത്‌ ശര്‍മ്മ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
രണ്ടാം ഇന്നിങ്‌സിലും കേരളത്തിന്റെ തുടക്കം മികച്ചതായില്ല. മംഗലപുരത്തെ കെ.സി.എ. ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ടോസ്‌ നേടിയ കേരളാ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു.

ജി. അരുണ്‍

Ads by Google
Friday 23 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW