-->
പാലാ: കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌റ്റാര്‍ട്ടിങ് ഫൈവ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ പിന്തുണയോടെ ചലഞ്ചേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ക്ല ബ് അല്‍ഫോന്‍സ കോളജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്ന 50-ാമത് സംസ്‌ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി. ആദ്യ ദിവസം വനിതകളുടെ അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ കോട്ടയം മലപ്പുറത്തെ (45-42) തോല്‍പ്പിച്ചു.
പൂള്‍ ഡിയില്‍ നിശ്‌ചിത സമയത്ത് സ്‌കോര്‍ 39-39 തുല്യമായതോടെയാണ് അധിക സമയം വേണ്ടി വന്നത്. കോട്ടയത്തിനായി അനന്യ മോള്‍ 16 പോയിന്റ് നേടി. ആലപ്പുഴ പത്തനംതിട്ടയെയും (75-42) തൃശൂര്‍ വയനാടിനെയും (70-32) തോല്‍പ്പിച്ചു. ആണ്‍കുട്ടികളുടെ ലീഗ് മത്സരത്തില്‍ കൊല്ലം (65-38) പത്തനംതിട്ടയെ തോല്‍പ്പിച്ചു.