Friday, March 13, 2026 Last Updated 22 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.35 PM

ബംഗ്ലാദേശിനും ഓസീസിനും ജയം

ഹരാരെ: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ബംഗ്ലാദേശിനും ഓസ്‌ട്രേലിയയ്‌ക്കും ജയം. ബംഗ്ലാദേശ്‌ ബി ഗ്രൂപ്പ്‌ മത്സരത്തില്‍ യു.എസിനെ ഏഴ്‌ വിക്കറ്റിനും ഓസ്‌ട്രേലിയ എ ഗ്രൂപ്പില്‍ ശ്രീലങ്കയെ ഒന്‍പത്‌ വിക്കറ്റിനും തോല്‍പ്പിച്ചു.
മൂന്ന്‌ കളികളില്‍നിന്ന്‌ ആറ്‌ പോയിന്റ്‌ നേടിയ ഓസീസ്‌ ഗ്രൂപ്പ്‌ ജേതാക്കളായി. നാല്‌ പോയിന്റുള്ള ശ്രീലങ്കയാണു രണ്ടാമത്‌. രണ്ട്‌ പോയിന്റുമായി മൂന്നാം സ്‌ഥാനത്തുള്ള അയര്‍ലന്‍ഡും അക്കൗണ്ട്‌ തുറക്കാത്ത ജപ്പാനും നോക്കൗട്ട്‌ കാണാതെ മടങ്ങി.
യു.എസിനെ തോല്‍പ്പിച്ചതോടെ ബംഗ്ലാദേശ്‌ ബി ഗ്രൂപ്പിലെ രണ്ടാം സ്‌ഥാനക്കാരായി. മൂന്ന്‌ കളികളില്‍നിന്ന്‌ മൂന്ന്‌ പോയിന്റാണ്‌ അവരുടെ നേട്ടം. ഇന്നു നടക്കുന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. വിന്‍ഹോക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക 58 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഓസീസ്‌ 13-ാം ഓവറില്‍ ലക്ഷ്യം കടന്നു. 14 റണ്‍ വഴങ്ങി അഞ്ച്‌ വിക്കറ്റെടുത്ത വില്‍ ബ്യോമാണു ലങ്കയെ തകര്‍ത്തത്‌.
ചാള്‍സ്‌ ലാച്‌മുണ്ടും കാസി ബാര്‍ട്ടനും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. ഹെയ്‌ഡന്‍ സകൂളിലര്‍ ഒരു വിക്കറ്റുമെടുത്തു. ഓപ്പണര്‍ വില്‍ മലാകിനെ (നാല്‌) ക്ഷണത്തില്‍ നഷ്‌ടപ്പെട്ടെങ്കിലും നിതേഷ്‌ സാമുവലും (19) സ്‌റ്റീവന്‍ ഹോഗനും (27 പന്തില്‍ 28) ചേര്‍ന്നു വിജയ റണ്ണെടുത്തു.

Ads by Google
Friday 23 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW