Friday, March 13, 2026 Last Updated 12 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.35 PM

സി.കെ.നായിഡു ട്രോഫി: കേരളത്തെ എറിഞ്ഞിട്ടു

തിരുവനന്തപുരം: അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ ജമ്മു കശ്‌മീരിനെതിരേ കേരളത്തിന്‌ ബാറ്റിങ്‌ തകര്‍ച്ച. ഒന്നാം ഇന്നിങ്‌സ് 165 റണ്ണിന്‌ അവസാനിച്ചു. അഞ്ച്‌ വിക്കറ്റെടുത്ത സര്‍വാശീഷ്‌ സിങ്ങിന്റെ ബൗളിങ്ങാണ്‌ കേരളത്തെ ഒതുക്കിയത്‌. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ജമ്മു കശ്‌മീര്‍ രണ്ട്‌ വിക്കറ്റിന്‌ 70 റണ്‍ എന്ന നിലയിലാണ്‌. ടോസ്‌ നേടിയ ജമ്മു കേരളത്തിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. കേരളത്തിന്‌ മികച്ച കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാന്‍ കഴിയാത്തത്‌ തിരിച്ചടിയായി. 11 റണ്‍സെടുത്ത ഓപ്പണര്‍ കൃഷ്‌ണ നാരായണിന്റെ വിക്കറ്റാണ്‌ ആദ്യം നഷ്‌ടമായത്‌.
രോഹന്‍ നായരും വരുണ്‍ നായനാരും ചേര്‍ന്ന്‌ രണ്ടാം വിക്കറ്റില്‍ 46 റണ്‍ കൂട്ടിച്ചേര്‍ത്തു. 10 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇരുവരും പുറത്തായതു തിരിച്ചടിയായി. വരുണ്‍ 32 റണ്ണും രോഹന്‍ 24 റണ്ണുമെടുത്തു. മധ്യനിരയില്‍ അഹ്‌മദ്‌ ഇമ്രാന്‍ (43) ഒരറ്റത്ത്‌ ഉറച്ചുനിന്നെങ്കിലും മറുവശത്ത്‌ വിക്കറ്റുകള്‍ മുറയ്‌ക്ക് വീണു.
ജമ്മു കശ്‌മീരിനായി സര്‍വാശീഷ്‌ അഞ്ച്‌ വിക്കറ്റെടുത്തപ്പോള്‍ വിശാല്‍ കുമാറും ബാസിത്‌ ബഷീറും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു.
ജമ്മു കശ്‌മീരിനായി ഓപ്പണര്‍മാരായ കമക്ഷ്‌ ശര്‍മ്മയും ബാസിത്‌ നസീറും ഓപ്പണിങ്‌ വിക്കറ്റില്‍ 44 റണ്‍ കൂട്ടിച്ചേര്‍ത്തു. കമക്ഷ്‌ 41 റണ്ണും ബാസിത്‌ നസീര്‍ 11 റണ്ണുമെടുത്തു പുറത്തായി.

Ads by Google
Friday 23 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW