Thursday, March 12, 2026 Last Updated 39 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.35 PM

ഡബിളടിച്ച്‌ സര്‍ഫ്രാസ്‌

ഹൈദരാബാദ്‌: ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റിലെ അഞ്ചാം ഇരട്ട സെഞ്ചുറിയുമായി മുംബൈയുടെ സര്‍ഫ്രാസ്‌ ഖാന്‍.
ഹൈദരാബാദിനെതിരായ രഞ്‌ജി ട്രോഫി എലൈറ്റ്‌ ഡി ഗ്രൂപ്പിലാണ്‌ മുംബൈക്കായി സര്‍ഫ്രാസ്‌ ഇരട്ട സെഞ്ചുറിയടിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ 560 റണ്ണെടുത്തു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഹൈദരാബാദ്‌ രണ്ട്‌ വിക്കറ്റിന്‌ 138 റണ്ണെന്ന നിലയിലാണ്‌.
219 പന്തില്‍ ഒന്‍പത്‌ സിക്‌സറും 19 ഫോറുമടക്കം 227 റണ്ണെടുത്താണു സര്‍ഫ്രാസ്‌ മടങ്ങിയത്‌. നായകന്‍ സിദ്ധേഷ്‌ ലാഡും (179 പന്തില്‍ രണ്ട്‌ സിക്‌സറും 10 ഫോറുമടക്കം 104) സെഞ്ചുറിയുമായി കസറി. സുവേദ്‌ പാര്‍കറുടെ (98 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 75) അര്‍ധ സെഞ്ചുറിയും മുംബൈക്കു മുതല്‍ക്കൂട്ടായി. മികച്ച ഫോമില്‍ കളിക്കുന്ന സര്‍ഫ്രാസ്‌ 206 പന്തിലാണ്‌ 200 റണ്ണെടുത്തത്‌. താരത്തിന്റെ ഫസ്‌റ്റ് ക്ലാസിലെ 17-ാം സെഞ്ചുറിയാണിത്‌. 2019-20 സീസണ്‍ മുതല്‍ സെഞ്ചുറിക്കണക്കില്‍ അമന്‍ദീപ്‌ ഖാരെ, അനുസ്‌തപ്‌ മജൂംദാര്‍ എന്നിവര്‍ മാത്രമാണു സര്‍ഫ്രാസിനു മുന്നിലുള്ളത്‌.
ഇന്നലെ ഇന്ത്യന്‍ ടീമിലെ സഹതാരം പേസര്‍ മുഹമ്മദ്‌ സിറാജിനെ കടന്നാക്രമിച്ച സര്‍ഫ്രാസ്‌ 39 പന്തില്‍ 45 റണ്ണെടുത്തു. ഇംഗ്ലണ്ടിന്റെ 2024 ലെ ഇന്ത്യാ പര്യടനത്തിലാണ്‌ സര്‍ഫ്രാസ്‌ ടെസ്‌റ്റ് അരങ്ങേറ്റം കുറിച്ചത്‌. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കു ശേഷം ടീമിലേക്കു പരിഗണിച്ചില്ല. ഹൈദരാബാദിനായി രക്ഷന്‍ റെഡ്‌ഡി നാല്‌ വിക്കറ്റെടുത്തു. രോഹിത്‌ റായിഡു രണ്ട്‌ വിക്കറ്റും മുഹമ്മദ്‌ സിറാജും നിതിന്‍ സായ്‌ യാദവും കോഡിമേല ഹിമാതേജയും ഒരു വിക്കറ്റ്‌ വീതമെടുത്തു. ഹൈദരാബാദിന്റെ ഓപ്പണര്‍മാരായ അഭിരഥ്‌ റെഡ്‌ഡിയും (നാല്‌) അമന്‍ റാവുവും (ഏഴ്‌) പുറത്തായി. രാഹുല്‍ സിങ്‌ (129 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 82), കോഡിമേല ഹിമാതേജ (84 പന്തില്‍ 40) ്‌എന്നിവരാണു ക്രീസില്‍.

Ads by Google
Friday 23 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW