-->
ധംതാരി: ഛത്തീസ്‌ഗഡില്‍ ഒന്‍പത് മാവോയിസ്‌റ്റുകള്‍കൂടി ആയുധംവച്ച് കീഴടങ്ങി. ഒഡീഷ മാവോയിസ്‌റ്റ് സമിതിയിലെ ധംതാരി-ഗരിയബന്ദ്-നുവാപാഡ ഡിവിഷന് കീഴിലുള്ള നാഗരി, സിതാനാദി മേഖലാ സമിതികളിലും മെയിന്‍പുര്‍ ലോക്കല്‍ ഗറില്ല സ്‌ക്വാഡിലും ഉള്‍പ്പെട്ട ഏഴു സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് കീഴടങ്ങിയത്. 47 ലക്ഷം രൂപയാണ് ഇവരുടെ എല്ലാവരുടെയും തലയ്‌ക്കു പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. എട്ടുലക്ഷം രൂപവീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന സീതാനാദി ഏരിയാ കമ്മിറ്റി സെക്രട്ടറി ജ്യോതി എന്ന ജൈനി (28), ഡിവിഷണല്‍ സമിതി അംഗം ഉഷ എന്ന ബാലമ്മ (45) എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. 18-30 പ്രായക്കാരാണ് കീഴടങ്ങിയ മറ്റുള്ളവര്‍. രണ്ട് ഇന്‍സാസ് റൈഫിളുകള്‍, രണ്ട് സിംഗിള്‍ ലോഡിങ് റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സംഘം കൈമാറി.