-->
തെന്നിന്ത്യന്‍ താരസുന്ദരി അദിതി റാവു ഹൈദരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ചുവപ്പ് ഔട്ഫിറ്റില്‍ അതിസുന്ദരിയായ അദിതിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.
അനാര്‍ക്കലി പോലെ ഹൈ നെക്ലൈനിലുളള കുര്‍ത്തിയില്‍ സ്വര്‍ണ്ണ എംബ്രോയ്ഡറി ചെയ്തിരിക്കുന്നു. ഐവറി പലസോ പാന്റ്‌സാണ് കുര്‍ത്തയ്‌ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വൈഡ് ഷെവ്രോണ്‍ ശൈലിയിലുളള പാറ്റേണ്‍ ബോര്‍ഡറും ചുവന്ന പൈപ്പിങ്ങും ചെയ്ത പലാസോ പാന്റ്‌സ് കുര്‍ത്തിക്ക് എലഗന്റ് ലുക് നല്‍കുന്നു.
ടെമ്പിള്‍ സ്‌റ്റൈലിലുളള ജിമിക്കിയും, കറുത്ത പൊട്ടുമാണ് ആക്‌സസറിയായി ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പാണ്.