Thursday, March 12, 2026 Last Updated 22 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 12.50 PM

‘എനിക്ക് ​വ്ലോഗ് ചെയ്യാന്‍ അറിയില്ലെ’ന്ന് പറഞ്ഞ് 70 കാരന്റെ ആദ്യ വ്ലോഗ്; 72 മണിക്കൂറിനുള്ളില്‍ ഇത് കണ്ടത് 3 കോടി ആളുകള്‍; ‘ഇന്‍സ്റ്റാ അങ്കിള്‍’ തരംഗത്തില്‍ സോഷ്യല്‍ മീഡിയ

uploads/news/2026/01/822222/Untitled-7.jpg
70-year-old's first vlog became viral (Image source: Instagram)

ഡിജിറ്റല്‍ യുഗത്തില്‍ നിമിഷനേരം കൊണ്ടാണ് ഒരാള്‍ സെലിബ്രിറ്റിയായി മാറുന്നതും പ്രശംസകള്‍ ഏറ്റുവാങ്ങുന്നതും. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ വലിയൊരു സമൂഹത്തിന് മുന്നിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ പലരെയും സഹായിച്ചിട്ടുണ്ട്. തികച്ചും സാധാരണക്കാരായവര്‍ പോലും വൈറല്‍ താരമായി മാറുന്നത് ഞൊടിയിടയ്ക്കുള്ളിലാണ്.
ഇപ്പോഴിതാ അത്തരത്തില്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് ഉത്തർപ്രദേശില്‍ നിന്നുള്ള 70 വയസ്സുകാരനായ വിനോദ് കുമാർ ശർമ്മ. തന്റെ വിരമിക്കല്‍ ജീവിതത്തിലെ ഏകാന്തത ​മാറ്റാന്‍ വിനോദ് കുമാർ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച തന്റെ ആദ്യ വ്ലോഗ് വെറും 72 മണിക്കൂറിനുള്ളില്‍ കണ്ടത് 3 കോടിയിലധികം ആളുകളാണ്. യാതൊരു മുൻപരിചയവുമില്ലാതെ ഈ 70 കാരന്‍, തികച്ചും ലളിതമായിട്ടാണ് ഈ വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ നിമിഷനേരം കൊണ്ട് ഇത് ഇന്റർനെറ്റിലെ ഏറ്റവും വലിയ ട്രെൻഡിംഗ് വീഡിയോയായി മാറി.
‘‘70-ാം വയസ്സില്‍ ഞാൻ എന്റെ ആദ്യത്തെ വ്ലോഗ് ചെയ്യുകയാണ്...’’ എന്ന് പറഞ്ഞാണ് വിനോദ് കുമാര്‍ ശര്‍മ്മ വീഡിയോ തുടങ്ങിയത്. റിട്ടയർമെന്റ് ലൈഫ് തന്റെ സമയം ഉപകാരപ്രദമായി ചിലവഴിക്കാനാണ് ഈ വഴി തിരഞ്ഞെടുത്തതെന്നും വിനോദ് കുമാര്‍ ശര്‍മ്മ പറയുന്നു.
‘‘എന്റെ പേര് വിനോദ് കുമാർ ശർമ്മ. എനിക്ക് വ്ലോഗ് ചെയ്യാൻ അറിയില്ല, എങ്കിലും സമയം ചിലവഴിക്കാൻ വേണ്ടി ഞാൻ ഇത് ശ്രമിച്ചു നോക്കുകയാണ്. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുകയാണെങ്കില്‍ എനിക്ക് അതൊരു വലിയ പ്രോത്സാഹനമാകും...’’ എന്നാണ് വീഡിയോയില്‍ വിനോദ് കുമാർ പറയുന്നത്.
വെറും ആറ് ദിവസം കൊണ്ട് വിനോദ് കുമാറിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 64,000 കടന്നു. ബോളിവുഡ് താരം അനുപം ഖേർ, നടനും അവതാരകനുമായ ജയ് ഭാനുശാലി തുടങ്ങിയ പ്രമുഖർ ഈ 70 കാരന് പ്രശംസയും പിന്തുണയും കമന്റുകളിലൂടെ കുറിക്കുന്നത്. ‘അടുത്ത വ്ലോഗിനായി കാത്തിരിക്കുന്നു....’ എന്നാണ് ജയ് ഭാനുശാലി വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
കൃത്രിമത്വമില്ലാത്ത സംസാരവും ലാളിത്യവുമാണ് ദശലക്ഷക്കണക്കിന് പേരെ ഈ വീഡിയോയിലേക്ക് ആകർഷിച്ചത്. ‘അങ്കിള്‍, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, പഠിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് നിങ്ങള്‍ തെളിയിച്ചു...’ എന്നിങ്ങനെയുള്ള വൈകാരിക പ്രതികരണങ്ങളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

Ads by Google
Friday 23 Jan 2026 12.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW