Friday, March 13, 2026 Last Updated 15 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.40 AM

നിധി തേടിയെത്തിയ സംഘത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് പാമ്പുകള്‍: നിധിയുടെ കാവല്‍ക്കാര്‍ എന്ന് ഗ്രാമീണര്‍

karnataka, archaeology, snake, encounter

കര്‍ണാടക ഗദഗ് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തില്‍ ഖനനം നടത്താനെത്തിയ പുരാവസ്തു വകുപ്പിന് മുന്നിലെത്തിയത് പാമ്പുകള്‍. കോട്ടെ വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് മൂന്നാം ദിവസം ഖനനം നടത്തുമ്പോഴാണ് സംഭവം. നിധി തേടിയെത്തുന്നവര്‍ ദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്ന നാട്ടുകാരില്‍ ഇത് ഭക്തിയും ഭയവും വര്‍ധിപ്പിച്ചു.

ഒരു വീടിനുള്ളില്‍ പത്താം നൂറ്റാണ്ടിലെ ഈശ്വര ക്ഷേത്രം കണ്ടെത്തിയതിനു പിന്നാലെയാണ് പുരാവസ്തു വകുപ്പ് പ്രദേശത്ത് ഖനനപ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയത്. പാമ്പുകളെ കണ്ടെത്തിയതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും മൈസൂരുവിലെ പാമ്പുപിടിത്തക്കാരനായ സ്‌നേക് രാജുവും സ്ഥലത്തെത്തി. പാമ്പുകള്‍ നിധിക്ക് കാവലിരിക്കുമെന്നത് മിഥ്യയാണെന്നും 20 വര്‍ഷത്തിനിടെ ഇങ്ങനെയൊരു സംഭവം കണ്ടിട്ടില്ലെന്നും സദ് പറഞ്ഞു.

പത്താം നൂറ്റാണ്ടിലെ കല്യാണി ചാലൂക്യ കാലഘട്ടത്തിലുണ്ടായ ആഭരണങ്ങളും മറ്റുമാണ് ഖനനത്തിലൂടെ ലഭിച്ചത്. ഭൂമിക്കടിയില്‍ ഇതിലും വലിയ ശിലാശില്‍പങ്ങള്‍ കാണാനാകുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

Ads by Google
Friday 23 Jan 2026 09.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW