Sunday, March 15, 2026 Last Updated 47 Min 37 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Friday 23 Jan 2026 09.10 AM

ഭൂട്ടാന്‍ ആഡംബരകാര്‍ കടത്ത്: കസ്‌റ്റഡിയിലെടുത്ത കാര്‍ തെരഞ്ഞ്‌ കസ്‌റ്റംസ്‌; വീട്ടിലുണ്ടെന്ന്‌ ഉടമ, വീട്ടിലെത്തിച്ചത് ഗാരേജില്‍നിന്നു കാര്‍ കെട്ടിവലിച്ച്

uploads/news/2026/01/822178/lexury-vehicle.jpg

കൊച്ചി: ഭൂട്ടാന്‍ ആഡംബരകാര്‍ കടത്തില്‍ കസ്‌റ്റഡിയിലെടുത്ത കാര്‍ കാണാതായതോടെ തെരഞ്ഞുനടന്ന്‌ കസ്‌റ്റംസ്‌.
ഭൂട്ടാനില്‍നിന്ന്‌ ആഡംബരകാറുകള്‍ സംസ്‌ഥാനത്തേക്കു കടത്തുന്നതുസംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട്‌ മുക്കത്തുനിന്നു കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗം കസ്‌റ്റഡിയിലെടുത്തു സൂക്ഷിച്ചിരുന്ന കാര്‍ കാണാതായിരുന്നു. കാര്‍ അന്വേഷിക്കുന്നതിനിടെ ഉടമതന്നെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ വിളിച്ചു തന്റെ വീട്ടിലുണ്ടെന്ന്‌ അറിയിച്ചു.
കഴിഞ്ഞ നവംബര്‍ ഒമ്പതിനാണു മുക്കത്തെ ഒരു ഗാരേജിനുസമീപം കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ കാര്‍ കണ്ടെത്തിയത്‌. കസ്‌റ്റഡിയിലെടുത്തശേഷം ഈ കാര്‍ ഗാരേജില്‍ സൂക്ഷിക്കാനേല്‍പ്പിച്ചതായിരുന്നു. കേസിന്റെ അന്വേഷണത്തിനായി കഴിഞ്ഞദിവസം ഗാരേജിലെത്തിയപ്പോഴാണു കാര്‍ കാണാതായ വിവരം കസ്‌റ്റംസ്‌ അറിയുന്നത്‌.
തുടര്‍ന്ന്‌, കാര്‍ കാണാനില്ലെന്നു കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗം മുക്കം പോലീസില്‍ പരാതിനല്‍കുകയായിരുന്നു. ഇതിനിടെയാണ്‌ ഉടമ കാര്‍ തന്റെ വീട്ടിലുണ്ടെന്നു വിളിച്ചറിയിച്ചത്‌.
ഗാരേജില്‍നിന്നു കാര്‍ കെട്ടിവലിച്ചാണ്‌ ഉടമയുടെ വീട്ടിലെത്തിച്ചതെന്നാണു വിവരം. കസ്‌റ്റംസ്‌ നല്‍കിയ പരാതി സംബന്ധിച്ചു പ്രാഥമികാന്വേഷണം നടക്കുകയാണെന്നും അതിനുശേഷമേ കേസെടുക്കുകയുള്ളൂവെന്നും പോലീസ്‌ പറഞ്ഞു.
നികുതിവെട്ടിച്ചുള്ള ആഡംബരകാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗം സെപ്‌റ്റംബര്‍ 23- നു നടത്തിയ ഓപ്പറേഷന്‍ നുംഖൂര്‍ പരിശോധനയ്‌ക്കിടെയാണു മുക്കത്ത്‌ ഗാരേജിനടുത്ത്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.
കസ്‌റ്റംസ്‌ അന്വേഷണത്തില്‍ ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെ ഭൂട്ടാനില്‍നിന്ന്‌ കൊണ്ടുവന്ന വാഹനങ്ങള്‍ സംസ്‌ഥാനത്ത്‌ ഉപയോഗിക്കുന്നതു കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍നിന്നായി 16 കാറുകള്‍ പിടിച്ചെടുത്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW