Thursday, March 12, 2026 Last Updated 42 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.09 AM

വിവാഹം രണ്ടുമാസം മുമ്പ്‌ ഭാര്യയെ വെടിവച്ചു കൊന്ന ശേഷം യുവാവ്‌ ജീവനൊടുക്കി

uploads/news/2026/01/822173/2.jpg

ഗാന്ധിനഗര്‍: അഹമ്മദാബാദിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ്‌ ജീവനൊടുക്കി.
ഗുജറാത്ത്‌ മാരിടൈം ബോര്‍ഡിലെ ക്ലാസ്‌-1 ഉദ്യോഗസ്‌ഥനായ യഷ്രാജ്‌സിങ്‌ ഗോഹിലും ഭാര്യ രാജേശ്വരി ഗോഹിലുമാണു കൊല്ലപ്പെട്ടതെന്ന്‌ തിരിച്ചറിഞ്ഞു.
ദമ്പതികള്‍ വിവാഹിതരായിട്ട്‌ രണ്ടുമാസം മാത്രമെ ആയിട്ടുള്ളൂവെന്ന്‌ പോലീസ്‌ പറഞ്ഞു.ബുധനാഴ്‌ച രാത്രി ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതായും, അതിനിടയില്‍ യഷ്രാജ്‌സിങ്‌ തന്റെ റിവോള്‍വര്‍ ഉപയോഗിച്ച്‌ രാജേശ്വരിയെ വെടിവച്ചു കൊലപ്പെടുത്തിയതായും പോലീസ്‌ പറഞ്ഞു.
വെടിവയ്‌പ്പിനു ശേഷം, യഷ്രാജ്‌സിങ്‌ 108 എമര്‍ജന്‍സി സര്‍വീസിലേക്ക്‌ വിളിച്ചു. ആശുപത്രിയില്‍ ഡോക്‌ടര്‍ രാജേശ്വരി മരിച്ചതായി സ്‌ഥിരീകരിച്ചു. അടിയന്തര രക്ഷാസംഘം ഫ്ലാറ്റില്‍നിന്ന്‌ മടങ്ങിയപ്പോള്‍ യഷ്രാജ്‌സിങ്‌ മറ്റൊരു മുറിയിലേക്ക്‌ പോയി അതേ തോക്കുപയോഗിച്ച്‌ സ്വയം വെടിയുതിര്‍ത്ത്‌ മരിച്ചുവെന്ന്‌ പോലീസ്‌ പറഞ്ഞു.ഗുജറാത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ ശക്‌തിസിങ്‌ ഗോഹിലിന്റെ അനന്തരവനാണ്‌ യഷ്രാജ്‌സിങ്‌.

Ads by Google
Friday 23 Jan 2026 09.09 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW