-->
ന്യൂഡല്‍ഹി: താന്‍ ഒരു 'ചായ്‌വാല' (ചായ വില്‍പ്പനക്കാരന്‍) ആയിരുന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതു വോട്ടുനേടാന്‍ വേണ്ടിയുള്ള വ്യാജ അവകാശവാദമാണെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
' അദ്ദേഹം എപ്പോഴെങ്കിലും ചായ ഉണ്ടാക്കിയിട്ടുണ്ടോ? ആളുകള്‍ക്ക് ചായ നല്‍കാന്‍ എപ്പോഴെങ്കിലും ഒരു കെറ്റിലുമായി ചുറ്റിനടന്നിട്ടുണ്ടോ? ഇതെല്ലാം വെറും നാടകം. പാവപ്പെട്ടവരെ അടിച്ചമര്‍ത്തുക എന്നതാണ് അദ്ദേഹത്തിന്റെ ശീലം.'-യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മഗാന്ധി തൊഴിലുറപ്പു പദ്ധതി മാറ്റി പ കരം ജി റാം ജി നിയമം കൊണ്ടു വന്ന കേന്ദ്ര നടപടിക്കെതിരേയുള്ള പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
' ഭരണകക്ഷി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു നടപ്പാക്കിയ വലിയ പദ്ധതികള്‍ പോലെ അവര്‍ ചെയ്‌ത ഒരു പ്രവൃത്തി പറയൂ.'-ഖാര്‍ഗെ പറഞ്ഞു.
അതേ സമയം, പ്രധാനമന്ത്രി മോദി എളിയ പശ്‌ചാത്തലത്തില്‍നിന്നാണു വരുന്നതെന്നും അത് നിഷേധിക്കാനാവില്ലെന്നും ബി.ജെ.പി. നേതാവ് ടോം വടക്കന്‍ പറഞ്ഞു. 'കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച രാജവംശങ്ങളുണ്ട്. അവര്‍ക്ക് ലഭിച്ച അവകാശം നിഷേധിക്കാന്‍ കഴിയുമോ?' ടോം വടക്കന്‍ ചോദിച്ചു.
ഗുജറാത്തിലെ വാദ്‌നഗര്‍ സ്‌റ്റേഷനില്‍ തന്റെ അച്‌ഛന്‍ ഒരു ചായക്കട നടത്തിയിരുന്നുവെന്നും കുട്ടിക്കാലത്ത് അദ്ദേഹത്തെ സഹായിച്ചിരുന്നുവെന്നും പ്രധാനമന്ത്രി മോദി മുമ്പ് പറഞ്ഞിട്ടുണ്ട്.