-->
ചെന്നൈ: തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിനു ചിഹ്നമായി വിസില്‍ അനുവദിക്കപ്പെട്ടെന്നു പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്.
ടി.വി.കെ. ആവശ്യപ്പെട്ട ചിഹ്നങ്ങളില്‍ ഒന്നായിരുന്നു വിസിലെന്നും അതു ലഭിച്ചത് പാര്‍ട്ടിയുടെ ആദ്യ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. അഭ്യര്‍ഥന അംഗീകരിച്ചതിന് തെരഞ്ഞെടുപ്പ് കമ്മിഷനെ അദ്ദേഹം നന്ദി അറിയിച്ചു. എല്ലാ പ്രായത്തിലുള്ള ആളുകളുമായും ആഴത്തില്‍ ബന്ധമുള്ള ചിഹ്നമാണ് വിസില്‍ എന്നും, അത് 'മാനവ സന്തോഷം, വിജയം, സുരക്ഷ' എന്നിവയെ പ്രതിനിധീകരിക്കുന്നു എന്നും വിജയ് പറഞ്ഞു. 'നിരന്തരമായ കഠിനാധ്വാനം ലക്ഷ്യം കാണുമ്പോള്‍ ഉണ്ടാകുന്ന ആഘോഷത്തിന്റെ ശബ്‌ദമാണു വിസില്‍. അതിലുപരി, ജനങ്ങളെ സംരക്ഷിക്കുന്നവരുടെ കൈയിലാണ് വിസില്‍. ഇത് സുരക്ഷയുടെ പ്രതീകമാണ്'- അദ്ദേഹം പറഞ്ഞു.