Saturday, March 14, 2026 Last Updated 41 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.05 AM

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും

uploads/news/2026/01/822157/2.jpg

റായ്‌പുര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും. റായ്‌പുരിലെ ഷഹീദ്‌ വീര്‍ നാരായണ്‍ സിങ്‌ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌് മുതലാണു മത്സരം.
ഒന്നാം ട്വന്റി20 ജയിച്ച ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യയിറങ്ങുന്നത്‌. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയില്‍ തിരിച്ചു വരാനുറച്ചാണു ന്യൂസിലന്‍ഡ്‌. 2024 ലെ ട്വന്റി20 ലോകകപ്പ്‌ കിരീടം നേടിയ ശേഷം തോറ്റിട്ടില്ലെന്ന റെക്കോഡ്‌ സൂര്യകുമാര്‍ യാദവിനും സംഘത്തിനും നിലനിര്‍ത്താനായി. അടുത്ത ലോകകപ്പിന്‌ ആഴ്‌ചകള്‍ മാത്രമാണു ശേഷിക്കുന്നത്‌.
രണ്ടാം തവണയാണു റായ്‌പുര്‍ പുരുഷന്‍മാരുടെ ട്വന്റി20 ക്കു വേദിയാകുന്നത്‌. 2023 ഡിസംബര്‍ ഒന്നിനു നടന്ന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 20 റണ്ണിനു തോല്‍പ്പിച്ചിരുന്നു. സ്‌പിന്നര്‍മാരായ അക്ഷര്‍ പട്ടേലും രവി ബിഷ്‌ണോയിയുമാണ്‌ 175 റണ്‍ നേടാനിറങ്ങിയ ഓസീസിനെ തകര്‍ത്തത്‌. റായ്‌പുരിലെ കാലാവസ്‌ഥയും മത്സരത്തിന്‌ അനുകൂലമാണ്‌. ഒന്നാം ട്വന്റി20 യില്‍ നിറംമങ്ങിയ സഞ്‌ജു സാംസണും ഇഷാന്‍ കിഷനും തിളങ്ങൂമെന്ന പ്രതീക്ഷയിലാണു സൂര്യകുമാര്‍ യാദവ്‌. സഞ്‌ജുവാണ്‌ ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണറും വിക്കറ്റ്‌ കീപ്പറും. തിലക്‌ വര്‍മയ്‌ക്കു പരുക്കേറ്റതിനെ തുടര്‍ന്നാണ്‌ ഇഷാന്‍ കിഷന്‌ അവസരം ലഭിച്ചത്‌.
സൂര്യകുമാര്‍ യാദവിന്റെ മങ്ങിയ ഫോമും ഇന്ത്യയുടെ ആശങ്കയാണ്‌. കഴിഞ്ഞ മത്സരത്തില്‍ 22 പന്തില്‍ 32 റണ്ണെടുത്തത്‌ ആശ്വസിക്കാവുന്ന വകയാണ്‌. ഓപ്പണര്‍ അഭിഷേക്‌ ശര്‍മയുടെ (35 പന്തില്‍ 84) വെടിക്കെട്ട്‌ ബാറ്റിങാണ്‌ ഒന്നാം ട്വന്റി20 യെ ആവേശത്തിലാക്കിയത്‌. അഭിഷേക്‌ ലോകകപ്പിലും മികവ്‌ തുടരുമെന്നാണു പ്രതീക്ഷ. നാഗ്‌പുരില്‍ ന്യൂസിലന്‍ഡിനായി ?െന്‍ ഫിലിപ്‌സ് (40 പന്തില്‍ ആറ്‌ സിക്‌സറും നാല്‌ ഫോറുമടക്കം 78), മാര്‍ക്‌ ചാപ്‌മാന്‍ (24 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 39), ടിം റോബിന്‍സണ്‍ (15 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 21) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിങ്‌ പുറത്തെടുത്തിരുന്നു.
ടീം: ഇന്ത്യ - സൂര്യകുമാര്‍ യാദവ്‌ (നായകന്‍), അക്ഷര്‍ പട്ടേല്‍, അഭിഷേക്‌ ശര്‍മ, അര്‍ഷദീപ്‌ സിങ്‌, ജസ്‌പ്രീത്‌ ബുംറ, ശിവം ദുബെ, ഹര്‍ഷിത്‌ റാണ, ഇഷാന്‍ കിഷന്‍, ശ്രേയസ്‌ അയ്യര്‍, കുല്‍ദീപ്‌ യാദവ്‌, ഹാര്‍ദിക്‌ പാണ്ഡ്യ, രവി ബിഷ്‌ണോയ്‌, സഞ്‌ജു സാംസണ്‍, റിങ്കു സിങ്‌, വരുണ്‍ ചക്രവര്‍ത്തി.
ടീം: ന്യൂസിലന്‍ഡ്‌- മിച്ചല്‍ സാന്റ്‌നര്‍ (നായകന്‍), മിച്ചല്‍ ബ്രേസ്‌വെല്‍, മാര്‍ക്‌ ചാപ്‌മാന്‍, ക്രിസ്‌റ്റ്യന്‍ ക്ലാര്‍ക്ക്‌, ഡെവന്‍ കോണ്‍വേ, ജേക്കബ്‌ ഡഫി, സാക്‌ ഫോക്‌സ്, മാറ്റ്‌ ഹെന്റി, ബെവന്‍ ജേക്കബ്‌സ്, കെയ്‌ല്‍ ജാമിസണ്‍, ഡാരില്‍ മിച്ചല്‍, ജെയിംസ്‌ നീഷാം, ?െന്‍ ഫിലിപ്‌സ്, റാചിന്‍ രവീന്ദ്ര, ടിം റോബിന്‍സണ്‍, ഇഷ്‌ സോധി.

Ads by Google
Friday 23 Jan 2026 09.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW