Thursday, March 12, 2026 Last Updated 45 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.05 AM

ക്രിക്കറ്റ്‌ ആവേശം: ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

തിരുവനന്തപുരം
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തിലേക്ക്‌ വീണ്ടും രാജ്യാന്തര ക്രിക്കറ്റ്‌ ആവേശം മടങ്ങിയെത്തുമ്പോള്‍ ടിക്കറ്റ്‌ വില്‍പ്പനയില്‍ റെക്കോഡ്‌ നേട്ടം.
ടിക്കറ്റ്‌ ബുക്കിങ്‌ ആരംഭിച്ച്‌ 12 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ടിക്കറ്റുകളുടെ 80 ശതമാനവും വിറ്റഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ബുക്കിങ്‌ പോര്‍ട്ടല്‍ തുറന്ന ആദ്യ മണിക്കൂറില്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ സന്ദര്‍ശിച്ചത്‌.
തിരുവനന്തപുരത്ത്‌ മുന്‍പ്‌ നടന്ന രാജ്യാന്തര മത്സരങ്ങളുടെ വില്‍പ്പന റെക്കോഡുകളെല്ലാം കാറ്റില്‍ പറത്തുന്ന വേഗമാണിതെന്നു കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ വ്യക്‌തമാക്കി. ലോക ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുന്നു എന്നതും നീണ്ട ഇടവേളയ്‌ക്ക് ശേഷം തലസ്‌ഥാനത്ത്‌ പുരുഷന്മാരുടെ രാജ്യാന്തര മത്സരം എത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കി.
മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിന്റെ സാന്നിധ്യവും കുറഞ്ഞ ടിക്കറ്റ്‌ നിരക്കും വില്‍പ്പനയുടെ വേഗം വര്‍ധിപ്പിച്ചു.

Ads by Google
Friday 23 Jan 2026 09.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW