-->
വഡോദര: യു.പി. വാറിയേഴ്‌സിനെതിരേ നടന്ന ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിന്റെ മികച്ച പ്രകടനം. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് എട്ട് വിക്കറ്റിന് 153 റണ്ണെടുത്തു.
42 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 50 റണ്ണുമായി പുറത്താകാതെനിന്ന സോഫി ഡെവിനാണു ടോപ് സ്‌കോറര്‍. ഓപ്പണര്‍ ബെത് മൂണി 34 പന്തില്‍ 38 റണ്ണുമായി തിളങ്ങി. നായിക ആഷ്‌ലീഗ് ഗാഡ്‌നര്‍ (അഞ്ച്), ഡാന വ്യാറ്റ് ഹോഡ്‌ജ് (14), അനുഷ്‌ക ശര്‍മ (14), കനിക അഹുജ (ആറ്) ഭാരതി ഫുല്‍മാലി (അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി.