Saturday, March 14, 2026 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 04.38 PM

' ഒരുമിച്ചാണ് താമസം, മനസു കൊണ്ട് ഗൗരിയെ എന്നോ കല്യാണം കഴിച്ചു' ; ആമിര്‍ ഖാന്‍

new, home

ബോളിവുഡ് നടൻ ആമിർ ഖാൻ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെ ആണ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷം കാമുകി ഗൗരി സ്പ്രാത്തുമായുള്ള ബന്ധം പരസ്യമാക്കിയ നടൻ ഇപ്പോൾ മുംബൈയിലെ ഒരു പുതിയ വീട്ടിൽ ഗൗരിയുമൊത്ത് ഒരുമിച്ച് താമസിക്കുകയാണെന്നും വെളിപ്പെടുത്തി. കാമുകി ഗൗരി സ്പ്രാത്തുമായി ഉടന്‍ വിവാഹമില്ലെന്നും ഗൗരിയെ മനസ്സുകൊണ്ട് വിവാഹം ചെയ്തു കഴിഞ്ഞുവെന്നും നടൻ പറഞ്ഞു.

ഔപചാരികമായി വിവാഹം ചെയ്യണോ എന്നത് ആലോചിക്കുകയാണെന്നും ആമിർ ഖാൻ ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഗൗരിയും താനും പങ്കാളികളാണെന്നും ആമിർ പറഞ്ഞു. തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞു. ഗൗരിയും ആമിർ ഖാനും പൊതുവിടങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നത്. ഇതോടെ തന്റെ അറുപതാം ജന്മദിനത്തിൽ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ പറയുകയായിരുന്നു.

ബെംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂണ്‍ ഉടമയാണ്. ബെംഗളൂരുവിലായിരുന്നു ഗൗരി താമസിച്ചിരുന്നത്. ഗൗരിയെ കാണാൻ ആയി ബെംഗളൂരുവിൽ പോയി വരാറുണ്ടായിരുന്നു എന്നും അമിർ പറഞ്ഞിരുന്നു. സിനിമ മേഖലയ്ക്ക് പുറത്തുള്ള ഒരാളുമായി ആമിർ പ്രണയത്തിലാണ് എന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആമിര്‍ ഖാന്റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഗൗരി. ആറുവയസുള്ള മകനും ഗൗരിക്ക് ഉണ്ട്.

രണ്ടുതവണ വിവാഹം ചെയ്ത ആമിർ ഖാന് രണ്ട് ബന്ധങ്ങളിലുമായി മൂന്ന് മക്കളുണ്ട്. 1986ൽ റീന ദത്തയെയും 2005ൽ സംവിധായിക കിരൺ റാവുവിനെയും വിവാഹം ചെയ്തിരുന്നു. ഇരുപത്തിയഞ്ചു വർഷമായി തനിക്കൊപ്പം നിൽക്കുന്ന വ്യക്തിയാണെന്നാണ് ഗൗരിയെ കുറിച്ച് ആമിർ പറഞ്ഞത്. മുൻഭാര്യമാരായ റീന ദത്തയും കിരൺറാവുവുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അവരെ ബഹുമാനിക്കുന്നെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു. അറുപതാം വയസ്സിൽ ഒരു പ്രണയം കണ്ടെത്തുമെന്ന് കരുതിയിരുന്നില്ലെന്നും അന്ന് ആമിര്‍ പറ‍ഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW