-->
കലാഭവന്‍ മണിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ' വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'. മണിയുടെ അഭിനയ ജിവിതത്തിലെ ഒരു നാഴികക്കല്ല് ആയിരുന്നു ഈ ചിത്രത്തിലെ രാമു എന്ന കഥാപാത്രം. കാവേരി, പ്രവീണ, സായ് കുമാര്‍, വാണി വിശ്വനാഥ്, ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്.
വാസന്തിയും ലക്ഷ്മിയും തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ വിക്രം ആണ് നായകനായത്. കാവ്യ മാധവനും, കാവേരിയും മറ്റ് പ്രധാന വേഷങ്ങളിലെത്തി. '' കാശി'' എന്നായിരുന്നു സിനിമയുടെ പേര്.
ഇന്ന് കാശി റിലീസായിട്ട് 25 വര്‍ഷം ആകുകയാണ്. ഈ അവസരത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. തന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു കാശി എന്നും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം പോലെ കാശിയും ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായിരുന്നുവെന്നാണ് വിനയന്റെ വാക്കുകള്‍.
'കാശി''റിലീസായിട്ട് 25 വര്‍ഷം ആകുകയാണ്..എന്റെ ആദ്യത്തെ തമിഴ് സിനിമയായിരുന്നു കാശി..മലയാളത്തില്‍ കലാഭവന്‍ മണിയെ വച്ചു ചെയ്ത 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രം പോലെ തന്നെ വിക്രം അഭിനയിച്ച തമിഴ് റീ മേക്കായ കാശിയും ബോക്‌സാഫീസില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.. നിരവധി അവാര്‍ഡുകളും നേടി..വിക്രമിന്റെ കരിയറില്‍ സ്‌ററാര്‍ഡം നേടി എടുക്കാന്‍ ഈ ചിത്രം ചെയ്ത സഹാായം വളരെ വലുതാണ്.. ഇളയരാജാസംഗീതത്തിന്റെ മാസ്മരികത ഇതിലെ പാട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു..'', വിനയന്‍ കുറിച്ചു.