Thursday, March 12, 2026 Last Updated 46 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.35 PM

പി.എസ്‌.ജി. ഞെട്ടി

uploads/news/2026/01/821988/sp4.jpg

ലിസ്‌ബന്‍: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന് തോല്‍വി. ഫ്രഞ്ച്‌ വമ്പനെ പോര്‍ചുഗലിലെ സ്‌പോര്‍ട്ടിങ്‌ ലിസ്‌ബണാണു തോല്‍പ്പിച്ചത്‌.
സ്വന്തം തട്ടകമായ ഹൊസെ അല്‍വാലാഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 നാണു സ്‌പോര്‍ട്ടിങ്‌ ജയിച്ചത്‌. 75 ശതമാനം സമയത്തും പി.എസ്‌.ജിയാണു പന്തില്‍ ആധിപത്യം പുലര്‍ത്തിയത്‌. കൊളംബിയന്‍ താരം ലൂയിസ്‌ സുവാരസാണ്‌ സ്‌പോര്‍ട്ടിങിനായി രണ്ട്‌ ഗോളുകളുമടിച്ചത്‌. ക്വാറെറ്റ്‌സ്ഖിലയാണ്‌ പി.എസ്‌.ജിക്കായി ഗോളടിച്ചത്‌.
ഒന്നാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോള്‍ പിറന്നില്ല. 74-ാ മത്തെ മിനിറ്റിലാണ്‌ ആദ്യ ഗോള്‍ വീണത്‌. ജോര്‍ജിയോസിന്റെ പാസിനെയാണ്‌ ലൂയിസ്‌ സുവാരസ്‌ ഗോളാക്കിയത്‌. അഞ്ചാം മിനിറ്റില്‍ പാരീസ്‌ ഗോള്‍ മടക്കി. ഒസുമാനെ ഡെംബലെയുടെ പാസിനെ ക്വാറെറ്റ്‌സ്ഖില ഉഗ്രന്‍ ഗോളാക്കി.
കളി തീരാന്‍ ഒരു മിനിറ്റ്‌ ശേഷിക്കേ ലഭിച്ച റീബൗണ്ടിനെ ലൂയിസ്‌ സുവാരസ്‌ ഗോളാക്കി. 13 പോയിന്റുമായി പി.എസ്‌.ജി. അഞ്ചാം സ്‌ഥാനത്താണ്‌്. അത്രയും പോയിന്റുള്ള സ്‌പോര്‍ട്ടിങ്‌ ആറാം സ്‌ഥാനത്തേക്കു കയറി. പി.എസ്‌.ജിക്ക്‌ ആദ്യ എട്ടിലെത്തി പ്ലേ ഓഫ്‌ ഒഴിവാക്കാന്‍ അവസാന ലീഗ്‌ മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിക്കണം. ഏഴ്‌ കളികളും ജയിച്ച്‌ 21 പോയിന്റുള്ള ആഴ്‌സണലാണ്‌ ഒന്നാമത്‌. 15 പോയിന്റുള്ള റയാല്‍ മാഡ്രിഡ്‌ രണ്ടാം സ്‌ഥാനത്തും ആറ്‌ കളികളില്‍നിന്ന്‌ 15 പോയിന്റുള്ള ബയേണ്‍ മ്യൂണിക്ക്‌ മൂന്നാം സ്‌ഥാനത്തുമാണ്‌. ഏഴാം ഗ്രൂപ്പ്‌ മത്സരത്തില്‍ റയാല്‍ മാഡ്രിഡ്‌ വമ്പന്‍ ജയം കുറിച്ചു. ലീഗ്‌ 1ക്ല ബ്‌ മൊണാകോയെ 6-1 നാണു റയാല്‍ തോല്‍പ്പിച്ചത്‌. സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരത്തില്‍ റയാലിനായി കിലിയന്‍ എംബാപ്പെ ഇരട്ട ഗോളടിച്ചു. എംബാപ്പെയുടെ ഇരട്ട ഗോളില്‍ റയാല്‍ ഒന്നാം പകുതിയില്‍ തന്നെ രണ്ട്‌ ഗോളിന്‌ മുന്നിലെത്തി. ഫ്രാങ്കോ മാസ്‌റ്റാറ്റുനോ, വിനീഷ്യസ്‌ ജൂനിയര്‍, ജൂഡ്‌ ബെല്ലിങാം എന്നിവര്‍ രണ്ടാം പകുതിയില്‍ ഗോളടിച്ചു. 55-ാം മിനിറ്റില്‍ കെഹ്‌ഹറുടെ സെല്‍ഫ്‌ ഗോളും റയാലിന്റെ അക്കൗണ്ടിലെത്തി. 20-ാം സ്‌ഥാനത്താണു മൊണാകോ. ആഴ്‌സണല്‍ എവേ മത്സരത്തില്‍ ഇന്റര്‍ മിലാനെ 3-1 നു തോല്‍പ്പിച്ചു. മിലാന്റെ തട്ടകമായ ഗീസപെ മീസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലിനായി ഗബ്രിയേല്‍ ജീസസ്‌ രണ്ട്‌ ഗോളുകളും ഗ്യോകാറസ്‌ ഒരു ഗോളുമടിച്ചു. സൂസിചാണ്‌ ഇന്ററിനായി ഗോളടിച്ചത്‌.

Ads by Google
Wednesday 21 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW