Thursday, March 12, 2026 Last Updated 46 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.35 PM

മെസി വരില്ല

ദോഹ: അര്‍ജന്റീനയുടെ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസി മാര്‍ച്ചിലും കേരളത്തിലെത്താനിടയില്ല. മാര്‍ച്ചിലെ അര്‍ജന്റീനയുടെ രണ്ട്‌ മത്സരങ്ങളും ഖത്തറിലായിരിക്കും നടക്കുക. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്നലെ അര്‍ജന്റീന സംഘം എത്തുന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടു.
മാര്‍ച്ച്‌ 27 നു യൂറോപ്യന്‍ ചാമ്പ്യന്‍ സ്‌പെയിനും കോപാ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും തമ്മില്‍ ദോഹയില്‍ ഫൈനാലിസിമ നടക്കാനിരിക്കുകയാണ്‌്. അതിനു മുന്നോടിയായി ''ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്‌റ്റിവല്‍'' പ്രഖ്യാപിച്ചിരിക്കുകയാണ്‌. മാര്‍ച്ച്‌ 26 മുതല്‍ 31 വരെയാണു ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്‌റ്റിവല്‍. ഈജിപ്‌ത്, സെര്‍ബിയ, സൗദി അറേബ്യ, ഖത്തര്‍ എന്നീ ടീമുകള്‍ മെസിക്കും സംഘത്തിനുമൊപ്പം പന്തു തട്ടും. 31 നു ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ ഖത്തറും അര്‍ജന്റീനയും തമ്മില്‍ നടക്കുന്ന സൗഹൃദ മത്സരത്തോടെയാണു ഫുട്‌ബോള്‍ ഫെസ്‌റ്റിവല്‍ അവസാനിക്കുക. ഫിഫയുടെ വിന്‍ഡോയും അന്നവസാനിക്കുകയാണ്‌്.
അതോടെയാണ്‌ മെസിയും സംഘവും മാര്‍ച്ചിലും കേരളത്തിലെത്തില്ലെന്ന്‌ ഉറപ്പായത്‌. അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തുമെന്ന്‌ പറഞ്ഞിരുന്നു. നവംബറില്‍ കേരളത്തില്‍ കളിക്കില്ലെന്ന്‌ അര്‍ജന്റീന ഫുട്‌ബോള്‍ ടീം തന്നെ വ്യക്‌തമാക്കി. മെസിയുടെ കേരള സന്ദര്‍ശനം അടുത്ത വിന്‍ഡോയില്‍ നോക്കാമെന്ന്‌ സ്‌പോണ്‍സര്‍ പറഞ്ഞിരുന്നു.

Ads by Google
Wednesday 21 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW